എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ച് ക്യാൻസർ സ്ക്രീനിങ് ടെസ്റ്റും ബോധവൽക്കരണ ക്ലാസും നടന്നു. ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രവും ലൈബ്രറിയും സംയുക്തമായി നടത്തിയ ഓറൽ ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.എം.ഷിജി എം.എൽ. എസ്. പി നഴ്സ് അഞ്ജു ആനന്ദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് അർബുദത്തെക്കുറിച്ച് അഞ്ജുആനന്ദ് ബോധവൽക്കരണ ക്ലാസ് നടത്തി. വനിതാ വേദി ചെയർപേഴ്സൺ കെ. റീന അധ്യക്ഷയായ ചടങ്ങിൽ കൺവീനർ കെ. അനിഷ , ലൈബ്രേറിയൻ ടി.എം. ഷീജ. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ,കെ കെ രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ പ്രഷർ,ഷുഗർ പരിശോധന നടന്നു. ടെക്നീഷ്യൻ വി. എം വിഭിന, പി.കെ ശങ്കരൻ, വയോജനവേദി കൺവീനർ പി. രാജൻ, എ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Latest from Local News
ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇ-സഞ്ജീവനി വഴി ഡോക്ടറുടെ സൗജന്യ സേവനം തേടാം സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍
ചെറുതാഴം പഞ്ചവാദ്യ സംഘം ഏര്‍പ്പെടുത്തിയ ചെറുതാഴം രാമചന്ദ്ര മാരാര്‍ സ്മാരക വാദ്യ ചന്ദ്രോദയ പുരസ്‌ക്കാരം കലാമണ്ഡലം ശിവദാസന്‍ മാരാര്‍ക്ക്. സെപ്റ്റംബര്‍ 21ന്
ഒറ്റക്കണ്ടം പ്രതീക്ഷ കാർഷിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള അനുമോദനം സംഘടിപ്പിച്ചു. ചങ്ങനാരി സന്തോഷ്കുമാറിൻ്റെ അധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ്
കോഴിക്കോട്, വയനാട് ജില്ലകളിലെ സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ (എസ്ഡിസി) ട്രെയ്നർമാർക്കുള്ള ദ്വിദിന റെസിഡൻഷ്യൽ പരിശീലനം കോഴിക്കോട് ആരംഭിച്ചു. പരിശീലനം ന്യൂ നളന്ദ
കോഴിക്കോട് : മുൻ ഡി സി സി ജനറൽ സെക്രട്ടറിയും, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ടും കോഴിക്കോട്