കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് മേൽശാന്തി കലേഷ് മണിയുടെ മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച പുലർച്ചയോടെ കൊടിയേറി. തുടർന്ന് കാലത്തും കാലത്തും വൈകീട്ടും കരിമരുന്ന് പ്രയോഗം, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടന്നു. മാർച്ച് 9 ന് ഞായറാഴ്ച കാലത്ത് പിടിയാന കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് ഗജോത്തമ പട്ടം പുരസ്കാര സമർപ്പണം. തലശ്ശേരി മേലൂർ ഗിരീഷ് പണിക്കരുടെ പ്രഭാഷണം, 11 ന് മലരി കലാമന്ദിരം അവതരിപ്പിക്കുന്ന മ്യൂസിക്ക് ഫ്യൂഷൻ, 12 ന് കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന വില്ലടിച്ചാൻ പാട്ട് ശ്രീ മുച്ചിലോട്ടമ്മ, തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന നാടകം ശ്രീകൃഷ്ണ ഭാരതം, 13 ന് മാങ്കുറിശ്ശി മണികണ്ഠൻ്റെ തായമ്പക, കാലിക്കറ്റ് സൂപ്പർ ബീറ്റ്സിൻ്റെ സ്മൃതി സുഗന്ധം ഗാനമേള, 14 ന് വലിയ വിളക്ക് ദിവസം അത്താലൂർ ശിവൻ്റെ തായമ്പക, കോഴിക്കോട് സംഗീത് സാഗർ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ്, കളർ ഡിസ്പ്ലേ എന്നിവ നടക്കും. 15 ന് വൈകീട്ട് നടക്കുന്ന നാന്ദകത്തോടു കൂടിയ താലപ്പൊലി എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. ഏപ്രിൽ 7 ന് വൈകീട്ട് 6.40 ന് നാഗക്കോട്ടയിൽ സർപ്പബലി നടക്കും.
Latest from Local News
വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി
വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ
മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കാട്ടിയ നിരുത്തരവാദിത്വത്തെതിരെ മേപ്പയൂർ മണ്ഡലം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ് (8:00
വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയം. കുഴികൾ നിറഞ്ഞ റോഡ് ഗതാഗത