എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ച് ക്യാൻസർ സ്ക്രീനിങ് ടെസ്റ്റും ബോധവൽക്കരണ ക്ലാസും നടന്നു. ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രവും ലൈബ്രറിയും സംയുക്തമായി നടത്തിയ ഓറൽ ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.എം.ഷിജി എം.എൽ. എസ്. പി നഴ്സ് അഞ്ജു ആനന്ദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് അർബുദത്തെക്കുറിച്ച് അഞ്ജുആനന്ദ് ബോധവൽക്കരണ ക്ലാസ് നടത്തി. വനിതാ വേദി ചെയർപേഴ്സൺ കെ. റീന അധ്യക്ഷയായ ചടങ്ങിൽ കൺവീനർ കെ. അനിഷ , ലൈബ്രേറിയൻ ടി.എം. ഷീജ. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ,കെ കെ രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ പ്രഷർ,ഷുഗർ പരിശോധന നടന്നു. ടെക്നീഷ്യൻ വി. എം വിഭിന, പി.കെ ശങ്കരൻ, വയോജനവേദി കൺവീനർ പി. രാജൻ, എ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Latest from Local News
കോഴിക്കോട് ലോ കോളേജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2025 – 2026 അധ്യയന
നെടുവ കിഴക്കേ കാരാട്ട് രുഗ്മിണിയമ്മ (77) അന്തരിച്ചു. ഭർത്താവ് പരേതനായ കാനങ്ങോട് പ്രഭാകരൻ നായർ. മക്കൾ വിജയ കെ കെ (അധ്യാപിക),
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി ഓപ്പൺ
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും-എം.വി.ശ്രേയാംസ്‌കുമാര്‍ കൊയിലാണ്ടിയില്‍ നടന്ന ആര്‍ ജെ ഡി ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18







