ആശാവർക്കർ മാരോട് സംസ്ഥാന സർക്കാർ കാണിക്കുന്ന സമീപനം തനി കാടത്തമാണെന്ന് കോൺഗ്രസ് നേതാക്കൾ തിരുവനന്തപുരം ഇരുപത് ദിവസത്തിലധികമായി സമരം നടത്തുന്ന ആശാവർക്കർമാരുടെ സമരപ്പന്തൽ പൊളിച്ചു നീക്കിയ സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണ് ഇതിനെതിരെ ഡിസിസിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് നടന്ന പ്രതിഷേധയോഗം മുൻ കെപിസിസി പ്രസിഡന്റ്കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ വേതനം കുടിശ്ശികയായി നിലവിൽ ഉണ്ട്.അത് നൽകാതെ സമരത്തെ പരാജയപ്പെടുത്താനാണ് സർക്കാർ നീക്കം.
കേന്ദ്രം പണം തന്നിട്ടാണോ പി.എസ്.സി മെമ്പർമാരെ ശമ്പളം കൂട്ടിയതെന്ന് മുരളീധരൻ ചോദിച്ചു.
കെ.വി. തോമസിനും അഞ്ച് ലക്ഷം ഓണറേറിയം 10 ലക്ഷം മാക്കി ‘പാവപ്പെട്ട ആശാ വർക്കർ കൊടുക്കാൻ പണമില്ല. ആശാവർക്കർമാരുടെ സമര പന്തൽ പൊളിച്ചത് നികൃഷ്ടവും അങ്ങേയറ്റം അപരപനീയവുമായി നടപടിയാണ് . ജനങ്ങളെ വെറുപ്പിക്കുന്നതിന് ഡോക്റേറ്റ് എടുത്ത ആളാണ് പിണറായി.
ആശാവർക്കും കോൺഗ്രസും യു.ഡി.എഫും സംരക്ഷണം നൽകും.ആശാവർക്കർമാരുടെ സമരത്തെക്കുറിച്ച്
സാംസ്കാരിക നയകർ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നതാണെന്ന് മുരളീധരൻ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.
എം. കെ രാഘവൻ എം.പി,
കെ.പി.സി സി ജനറൽ സെക്കൂട്ടറി മാരായ അഡ്വ കെ ജയന്ത് , അഡ്വ പി എം നിയാസ് കെ.പി.സി സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ .സുബ്രമണ്യൻ, കെ.സി അബു പി.എം അബ്ദുറഹ്മാൻ, ഗൗരി പുതിയേടത്ത്, രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു