ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് അധ്യാപകർക്ക് കരുത്ത് പകരണം : വി. എം. വിനു

കന്നൂർ : ലഹരിക്കെതിരെയുള്ള പോരാട്ടം നടന്നാൽ ഏറ്റവും നല്ല മെഷിനറി അധ്യാപകരാണെന്നും എന്നാൽ ആ കർത്തവ്യം നിർവ്വഹിക്കാൻ അവർക്ക് കരുത്ത് പകരണമെന്നും പ്രശസ്ത സിനിമാ സംവിധായകൻ വിഎം വിനു പറഞ്ഞു. കന്നൂർ ഗവ : യു.പി സ്കൂൾ 99ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തവും മാംസവും ചിതറിത്തെറിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന വഴി തെറ്റുന്ന തലമുറയെ തിരിച്ചു പിടിക്കാൻ പൊതുബോധം ഉണരണമെന്ന് പ്രമുഖ സാഹിത്യകാരൻ യു.കെ കുമാരൻ സാംസ്കാരിക സമ്മേളനത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

പിടിഎ പ്രസിഡൻ്റ് സന്തോഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗീത പുളിയാറയിൽ , ഹെഡ്മാസ്റ്റർ പി.കെ അരവിന്ദൻ , ബിജു . കെ. എം , സതീഷ് കന്നൂര് , ധർമ്മരാജ് കുന്നനാട്ടിൽ, ദേവദാസ് കടുക്കയിൽ , കെ.സി. ഇബ്രാഹിം , ഷിബിന കെ , ഷാജി പി എന്നിവർ പ്രസംഗിച്ചു. എൽകെജി യുകെജി ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബീന അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡൻ്റ് സാഹിറ , സ്മിത കെ , ജിഷി ആർ.ഡി , പ്രീത കെ.പി എന്നിവർ പ്രസംഗിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടേയും കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

യാത്രക്കാർക്ക് നോമ്പ് തുറക്കാൻ എസ്‌.കെ.എസ്.എസ്.എഫ്ൻ്റെ ഇഫ്താർ ടൻ്റ്

Next Story

ആശാവർക്കർമാരോട് കാണിക്കുന്നത് തികഞ്ഞ കാടത്തം,കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

Latest from Local News

വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കൺവെൻഷൻ നടത്തി

പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കൺവെൻഷൻ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ്

കൊയിലാണ്ടി നഗരസഭ ഇ-മാലിന്യ ശേഖരണം ആരംഭിച്ചു

  ഇ മാലിന്യ സംസ്കരണത്തിനായി പ്രത്യേക ഡ്രൈവ് കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു.സുരക്ഷിതമായി ഇ മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമാണ് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

കൊയിലാണ്ടി-വടകര താലൂക്ക് പട്ടയമേളയില്‍ 700 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ

അഞ്ചുവര്‍ഷ വേതന പരിഷ്കരണം അട്ടിമറിക്കാന്‍ അന‍ുവദിക്കില്ല: ജി.എസ്.ഉമാശങ്കര്‍

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അയ്യഞ്ചാണ്ട് ശമ്പളപരിഷ്കരണ നടപടി അട്ടിമറിക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍