നടുവണ്ണൂർ: കേരള നദ് വത്തുൽ മുജാഹിദീൻ്റെ യുവജന വിഭാഗമായ ഐ.എസ്.എം കോഴിക്കോട് നോർത്ത് ജില്ല ഈലാഫ് വിംഗിൻ്റെ നേതൃത്വത്തിൽ
റമദാൻ കാല റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർധനരായ മൂവായിരത്തിലേറെ കുടുംബങ്ങൾക്ക് റമദാൻ ഇഫ്താർ കിറ്റുകൾ
നടുവണ്ണൂർ വെർച്യു പബ്ലിക് സ്കൂളിൽ തുടക്കമായി. ഇഫ്ത്വാർ കിറ്റ് വിതരണോദ്ഘാടനം കെ.എൻ.എം കോഴിക്കോട് നോർത്ത്
ജില്ല പ്രസിഡണ്ട് സി.കെ. പോക്കർ മാസ്റ്റർ നിർവ്വഹിച്ചു. ജില്ലാ ഈലാഫ് ചെയർമാൻ വമ്പൻ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ഈലാഫ് കോർഡിനേറ്റർ സുബൈർ കൊയിലാണ്ടി കിറ്റുകൾ ഏറ്റുവാങ്ങി. വി.എ. റഹീം നാദാപുരം മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.എസ്.എം. ജില്ലാ സെക്രട്ടറി ഷമീർ വാകയാട് പദ്ധതി വിശദീകരിച്ചു. കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കെ.എം സക്കരിയ്യ , തണൽ കോർഡിനേറ്റർ
ബപ്പൻകുട്ടി നടുവണ്ണൂർ, ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ. അസീസ്, ഐ.എസ്.എം സംസ്ഥാന സമിതി അംഗം നൗഷാദ് കരുവണ്ണൂർ,എം.ജി.എം ജില്ലാ പ്രസിഡണ്ട് മറിയം ടീച്ചർ, വി.പി മുഹമ്മദ് മാസ്റ്റർ, സി.എം അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള കിറ്റുകൾ ജില്ലാ വിതരണ, പാക്കിംഗ് സെൻ്ററായ വെർച്യു പബ്ലിക് സ്കൂളിൽ വെച്ച് ആരംഭിച്ചു.
ഈലാഫ് ജില്ലാ കൺവീനർ ഷാനവാസ് പൂനൂർ സ്വാഗതവും, ഈലാഫ് കോഡിനേറ്റർ സുബൈർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8:00
അത്തോളി : തോരായി മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി.മാർച്ച് 21 കലവറ നിറക്കൽ, വൈകിട്ട് 6:30 ന് കോടിയേറ്റം ,
കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 21-03-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.
ഊരളൂർ : റിട്ട. നിടുംമ്പോയിൽ ബി.കെ. നായർ മെമ്മോറിയൽ യുപി സ്കൂൾ അധ്യാപകൻ ദേവകി നിവാസിൽ കെ .കെ . കൃഷ്ണൻ
അത്തോളിഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ഒ.പി കാത്തിരിപ്പു കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.