ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ യുദ്ധ വിജയത്തിന്റെ 53 ആം വാർഷികം 2024 ഡിസംബർ 16 ന് ഇന്ത്യ ഒട്ടുക്കും അനുസ്മരണ യോഗങ്ങൾ നടത്തി വരികയാണ് കേരള സ്റ്റേറ്റ് എക്സ് സർവിസസ്സ് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റയും ബ്ലോക്ക് കമ്മിറ്റിയും സംയുക്തമായി എല്ലാ വർഷവും നടത്തി വരാറുള്ള “വിജയ് ദിവസ് ” മാനാഞ്ചിറ യുദ്ധ സ്മാരക കവാടത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ ഓർമ്മക്കായി ദീപസമർപ്പണം ദീപാഞ്ജലി എന്ന പരിപാടി സംഘടിപ്പിക്കുന്നു.
1971 ഡിസംബർ 3 ന് 11 ഇന്ത്യൻ വ്യോമതാവളങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് മഹായുദ്ധം ആരംഭിച്ചത് ആദ്യമായാണ് ഒരുപക്ഷെ ഇന്ത്യയുടെ മൂന്ന് സേനകളും യോജിച്ച് പോരാടിയത്. അന്നത്തെ കിഴക്കൻ പാകിസ്ഥാൻ ആയിരുന്ന ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിയിൽ കലാശിച്ചു പാക്കിസ്ഥാനിൽ നിന്ന് രാജ്യം ഔപചാരിക സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമായി ബംഗ്ലാദേശിൽ ബിജോയ് ദിബോസ്’ എന്ന പേരിലും ഈ ദിവസം ആചരിച്ചുവരുന്നു
യുദ്ധത്തിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയം ചരിത്രത്തിന്റെ ഏടുകളിൽ സുവർണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ ഉറ്റു നോക്കിയ യുദ്ധത്തിന്റെ പര്യവസാനം ബംഗ്ലാദേശ് എന്ന ഒരു പുതിയ രാഷ്ട്രത്തിന്റെ പിറവിയും പാക്കിസ്ഥാന്റെ തകർച്ചയും ആയിരുന്നു. പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ എ കെ നിയാസ്സിനൊപ്പം ഏതാണ്ട് 93000 പാക്കിസ്താൻ സൈനികരാണ് പാക്കിസ്ഥാൻ സൈനികരാണ് ഇന്ത്യൻ സൈന്യത്തിന് മുമ്പിൽ ആയുധം വെച്ച് കീഴടങ്ങിയത്. ഇത്തരം ഒരു സംഭവം ലോക ചരിത്രത്തിൽ ആദ്യമായാണ്. ഈ യുദ്ധത്തിൽ നമ്മുടെ 3000 സൈനികർ വീരമൃത്യു വരിക്കുകയും 2163 പേരെ കാണാതാവുകയും 12000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.