പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിൽ കലാമത്സരങ്ങളോടെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടന്ന ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു. ഏറ്റവും കൂടുതൽ പോയിൻ്റ് നേടി അരിക്കുളം ഗ്രാമപഞ്ചായത്ത് ടി ശങ്കരൻ വൈദ്യർ സ്മാരക എവറോളിംഗ്‌ ട്രോഫി നേടി. അത്ലറ്റിക്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ടി.എം കുഞ്ഞിരാമൻ നായർ സ്മാരക റോളിംഗ് ട്രോഫിയും, ഗെയിംസ് ഇനത്തിൽ എം നാരായണൻ മാസ്റ്റർ സ്മാരക റോളിംഗ് ട്രോഫിയും, കലാമത്സരത്തിൽ ടി.കെ മജീദ് സ്മാരക റോളിംഗ് ട്രോഫിയും അത്തോളിഗ്രാമ പഞ്ചായത്ത് നേടി.

സമാപന ചടങ്ങ് കോഴിക്കോട് ജില്ലയിൽ കുട്ടികളുടെ രാഷ്ട്രപതിയായി തെരഞ്ഞെടുത്ത വേളൂർ ജി.എം.യു.പി സ്കൂളിലെ ജ്യോതിക ഉദ്ഘാടന ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രജനി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു സോമൻ, കെ.അഭിനീഷ്, ബിനിത, നിജീഷ് കുമാർ മെമ്പർമാരായ കെ.ടി.എം കോയ, സുഹറഖാദർ ,ടി.എം രജില, ബ്ലോക്ക് സെക്രട്ടറി എം പി രജുലാൽ, ജി ഇ ഒ ഷാജു, ബഷീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വിജയ് ദിവസ് 53ാമത് വാർഷിക ദിനം; സൈനികരുടെ ഓർമ്മക്കായി നടത്തുന്ന ദീപസമർപ്പണം ദീപാഞ്ജലി ഇന്ന്

Next Story

വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്