കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 ന് തുടങ്ങും

കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി – കോംപ്കോസ് ആഭിമുഖ്യത്തിൽ നടത്തുന്ന കൊയിലാണ്ടി ഫെസ്റ്റിന് ഡിസംബർ 20 ന് തുടക്കമാവും. കൊയിലാണ്ടി റെയിൽവേ മേൽ പാലത്തിന് കിഴക്ക് വശം മുത്താമ്പി റോഡിൽ പഴയ ടോൾ ബൂത്തിന് സമീപമാണ് ഫെസ്റ്റ് ഒരുങ്ങുന്നത്. ഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോംപ്കോസ് ഭാരവാഹികൾ അറിയിച്ചു. ഗുണാകേവാണ് ഫെസ്റ്റിന്റെ പ്രധാന സവിശേഷത. കൊടൈക്കനാലിലെ ഗുണാ കേവിന്റെ മാതൃകയിൽ ഒരുക്കുന്ന ഇത്തരമൊരു പ്രദർശനം വടക്കേ മലബാറിന്റെ ചരിത്രത്തിൽ ആദ്യമായാണ്.

വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പക്ഷികളെ തുറന്നു വിട്ടുകൊണ്ടുള്ള പക്ഷികളുടെ അത്ഭുത ലോകമാണ് മറ്റൊരു പ്രത്യേകത.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നിരവധി അമ്യൂസ്മെന്റ് ഉപകരണങ്ങൾ, ഫുഡ് കോർട്ട്, വ്യാപാര സ്റ്റാളുകൾ, ഫാമിലി ഗെയിം, കാർഷിക നഴ്സറി എന്നിവയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായിസംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് മൂന്ന് മുതൽ രാത്രി 9.30 വരെ നടക്കുന്ന പ്രദർശനം ജനുവരി അഞ്ച് വരെ തുടരും.

വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഫെസ്റ്റ് ഡിസം 20ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ, സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും
ഫെസ്റ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തിൽ ഘോഷയാത്രയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.പത്രസമ്മേളനത്തിൽ അഡ്വ. കെ. സത്യൻ, പി. ബാബുരാജ് സി.കെ മനോജ്, എം ബാലകൃഷ്ണൻ, അഡ്വ. പി. പ്രശാന്ത്, ബിന്ദു സോമൻ, അനിൽ പറമ്പത്ത്, ഷാഫി അമീർജാൻ ,അനുഷ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊഴുക്കല്ലൂർ ചെറുശ്ശേരി ക്ഷേത്ര മഹോത്സവം ധന സമാഹരണം ഉദ്ഘാടനം ചെയ്തു

Next Story

വിജയ് ദിവസ് 53ാമത് വാർഷിക ദിനം; സൈനികരുടെ ഓർമ്മക്കായി നടത്തുന്ന ദീപസമർപ്പണം ദീപാഞ്ജലി ഇന്ന്

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്