സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് ബമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂര്‍ത്തിയാകും. അടുത്ത ദിവസം തന്നെ ടിക്കറ്റുകള്‍ വിതരണക്കാരുടെ കൈകളില്‍ എത്തും. 400 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 20 കോടി രൂപയാണ്.
ചെറിയ സമ്മാനങ്ങളുടെ തുക കുറച്ച് കൂടുതല്‍ പേര്‍ക്ക് നല്‍കുന്ന തരത്തില്‍ സമ്മാനഘടന ക്രമീകരിക്കാനായി ലേട്ടറി വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മൊത്തവിതരണക്കാരുള്‍പ്പെടെ കത്ത് നല്‍കിയതിനാല്‍ വീണ്ടും സമ്മാനഘടനയില്‍ മറ്റം വരുത്തേണ്ടിവന്നു.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 10 ലക്ഷം വീതം മുപ്പതുപേര്‍ക്കാണ് മൂന്നാംസമ്മാനം. 10 സീരീസുകളില്‍ ടിക്കറ്റുണ്ട്. നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് .