വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്‌ട്രീയ കളികളാണ് നിരോധിക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലല്ലോ അതിനാൽ രാഷ്‌ട്രീയത്തിന്റെ പേരിൽ ചെയ്യുന്നതിന് രാഷ്‌ട്രീയം നിരോധിക്കുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിന് ഹാനികരമായ സമ്പ്രദായങ്ങളാണ് അവസാനിപ്പിക്കേണ്ടതെന്നും കോടതി പറഞ്ഞു.

കോളേജുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖും പി കൃഷ്ണകുമാറും അടങ്ങിയ ബെഞ്ച്. ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും എൻ. പ്രകാശ് എന്നയാളാണ് ക്യാമ്പസ് രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി നൽകിയത്. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ രാഷ്‌ട്രീയത്തിന്റെ മറവിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹർജി. വിഷയത്തിൽ സുപ്രധാന നിരീക്ഷണം നടത്തിയ ഡിവിഷൻ ബെഞ്ച് ജനുവരി 23ന് വീണ്ടും ഹർജി പരി​ഗണിക്കും.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

Next Story

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ്‌  ബമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂര്‍ത്തിയാകും

Latest from Main News

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ