കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയർപ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകൾ കത്തിച്ചുകൊണ്ടാണ് അരുണിന് സ്മരണാഞ്ജലി അർപ്പിച്ചത്. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി പ്രസിഡൻ്റ് എൻ എം നാരായണൻ അധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സാംസ്കാരിക പ്രവർത്തകനുമായ പി ചാത്തപ്പൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. കെ മോഹനൻ, കെ എം ബാലകൃഷ്ണൻ, ടി എം ഷീജ, പി കെ ശങ്കരൻ എന്നിവർ സംസാരിച്ചു. ഉഷ ബാലകൃഷ്ണൻ സ്വന്തം കവിത അവതരിപ്പിച്ചു കൊണ്ടാണ് സമർപ്പണം നടത്തിയത്. തുടർന്ന് പ്രാദേശികകലാകാരന്മാർ ഒരുക്കിയ കലാപരിപാടികൾ നടന്നു.
Latest from Local News
പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ
ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് ഒഡെപെക് വഴി സ്‌കില്‍ഡ് ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്‍ഷത്തെ തൊഴില്‍പരിചയം അനിവാര്യം.
മേപ്പയൂർ: നരക്കോട് ഏവി ആമിനുമ്മ സ്മാരക അംഗൻ വാടിയ്ക്ക് പമ്പിംഗ് മോട്ടോർ നൽകി. ജിതിൻ അശോകൻ നീതു ദമ്പതിമാരുടെ ഒമ്പതാം വിവാഹവാർഷികത്തിൻ്റെ
മുപ്പത്തിഎട്ട് വർഷത്തെ ഡൽഹിപൊലീസിലെ ഔദ്യോഗിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പവിത്രൻ കൊയിലാണ്ടിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കൊയിലാണ്ടിക്കൂട്ടംഗ്ലോബൽകമ്മ്യൂണിറ്റിയുടെ നേതൃത്തത്തിൽ
കൊയിലാണ്ടി നന്തി മേൽപ്പാലത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴയ്ക്കു മുമ്പേ റീ ടാർ ചെയ്ത്