അഴിയൂർ ചീറയിൽ പിടികയിൽ പഴയ റെയിൽവേ ക്രോസിന് സമീപം അടിപ്പാത സ്ഥാപിക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ജനകീയ ആക്ഷൻ കമ്മിറ്റി ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ കൺവെൻഷൻ തീരുമാനിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്റർ , പോലീസ് സ്റ്റേഷന്‍ , ദേശീയപാതയില്‍ ബസ് യാത്രയെ ആശ്രയിക്കുന്നവര്‍, പുരാതനമായ മുസ്ലിം പള്ളിയില്‍ ആരാധനക്കെത്തുന്നവര്‍, കച്ചവട സ്ഥാപനങ്ങളിലും മറ്റും എത്തേണ്ടവര്‍ ഇങ്ങിനെ ഇടതടവില്ലാതെ കാല്‍നടയാത്ര നടത്തുന്നവര്‍ നട്ടംതിരിയുകയാണ് ഇവിടെ. ഇരുഭാഗത്തുനിന്നും കുതിച്ചെത്തുന്ന ട്രെയിനുകള്‍ അപകടം പതിയിരിക്കുന്ന ഇടമായി ഇവിടം മാറിയെന്ന് യോഗത്തിൽ ജനപ്രതിനിധികൾ പറഞ്ഞു. റെയിൽവേ അടിപ്പാതയുടെ ആവശ്യകത ബോധ്യപെടുത്താനായി എം. പി പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ കാണും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വ വഹിച്ചു. റഹിം പുഴക്കൽ പറമ്പത്ത് കെ.കെ ജയചന്ദ്രൻ, പി ബാബുരാജ്, എം.പി ബാബു, കെ.എ സുരേന്ദ്രൻ, പ്രദീപ് ചോന്മാല, കെ.പി ചെറിയ കോയ, വി.പി വികാസ്, മുബാസ് കല്ലേരി, പി.എം അശോകൻ , വി.പി പ്രകാശൻ, ടി.ടി പത്മനാഭൻ, കെ സമ്രം, കെ.പി പ്രമോദ്, സി മോഹനൻ എന്നിവർ സംസാരിച്ചു.
Latest from Local News
അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്
റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5
കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്







