കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയർപ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകൾ കത്തിച്ചുകൊണ്ടാണ് അരുണിന് സ്മരണാഞ്ജലി അർപ്പിച്ചത്. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി പ്രസിഡൻ്റ് എൻ എം നാരായണൻ അധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സാംസ്കാരിക പ്രവർത്തകനുമായ പി ചാത്തപ്പൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. കെ മോഹനൻ, കെ എം ബാലകൃഷ്ണൻ, ടി എം ഷീജ, പി കെ ശങ്കരൻ എന്നിവർ സംസാരിച്ചു. ഉഷ ബാലകൃഷ്ണൻ സ്വന്തം കവിത അവതരിപ്പിച്ചു കൊണ്ടാണ് സമർപ്പണം നടത്തിയത്. തുടർന്ന് പ്രാദേശികകലാകാരന്മാർ ഒരുക്കിയ കലാപരിപാടികൾ നടന്നു.
Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത







