അഴിയൂർ ചീറയിൽ പിടികയിൽ പഴയ റെയിൽവേ ക്രോസിന് സമീപം അടിപ്പാത സ്ഥാപിക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ജനകീയ ആക്ഷൻ കമ്മിറ്റി ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ കൺവെൻഷൻ തീരുമാനിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്റർ , പോലീസ് സ്റ്റേഷന്‍ , ദേശീയപാതയില്‍ ബസ് യാത്രയെ ആശ്രയിക്കുന്നവര്‍, പുരാതനമായ മുസ്ലിം പള്ളിയില്‍ ആരാധനക്കെത്തുന്നവര്‍, കച്ചവട സ്ഥാപനങ്ങളിലും മറ്റും എത്തേണ്ടവര്‍ ഇങ്ങിനെ ഇടതടവില്ലാതെ കാല്‍നടയാത്ര നടത്തുന്നവര്‍ നട്ടംതിരിയുകയാണ് ഇവിടെ. ഇരുഭാഗത്തുനിന്നും കുതിച്ചെത്തുന്ന ട്രെയിനുകള്‍ അപകടം പതിയിരിക്കുന്ന ഇടമായി ഇവിടം മാറിയെന്ന് യോഗത്തിൽ ജനപ്രതിനിധികൾ പറഞ്ഞു. റെയിൽവേ അടിപ്പാതയുടെ ആവശ്യകത ബോധ്യപെടുത്താനായി എം. പി പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ കാണും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വ വഹിച്ചു. റഹിം പുഴക്കൽ പറമ്പത്ത് കെ.കെ ജയചന്ദ്രൻ, പി ബാബുരാജ്, എം.പി ബാബു, കെ.എ സുരേന്ദ്രൻ, പ്രദീപ് ചോന്മാല, കെ.പി ചെറിയ കോയ, വി.പി വികാസ്, മുബാസ് കല്ലേരി, പി.എം അശോകൻ , വി.പി പ്രകാശൻ, ടി.ടി പത്മനാഭൻ, കെ സമ്രം, കെ.പി പ്രമോദ്, സി മോഹനൻ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക
അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക
ചേമഞ്ചേരി: എൻ.വൈ.സി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പൂക്കാട് പടിഞ്ഞാറെ വളപ്പിൽ പി.വി. അരുൺ കുമാർ (39 ) അന്തരിച്ചു.അച്ഛൻ :
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല് ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്