നവസാങ്കേതികതയുടെ ഇക്കാലത്ത് പുതിയ തലമുറ ഞെട്ടിക്കുന്ന വാർത്തകൾക്ക് കാരണക്കാരാകുന്നുവെന്നും വായന മാത്രമാണ് ഇതിനു പരിഹാരമെന്നും പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ പറഞ്ഞു. കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂളിൽ എൽ.എസ്സ്.എസ്സ് നേടിയ ബാലപ്രതിഭകളേയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളേയും അനുമോദിക്കുന്നതിനായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വെച്ച് സ്കോളർഷിപ്പ് നേടിയ 36 വിദ്യാർഥികൾക്കും ഉപഹാരങ്ങൾ കൈമാറി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിജിലപറവക്കൊടി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് സുരേഷ്ബാബു എ.കെ, എം.പി.ടി.എ പ്രസിഡണ്ട് ദീപ്തി.എം, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രദീപ് സായിവേൽ, ദീപ്ന, മുൻ പി.ടി.എ പ്രസിഡണ്ടുമാരായ ബിജു പി.എം, അനിൽകുമാർ എം.കെ, സുചീന്ദ്രൻ.വി എന്നിവർ ആശംസകളറിയിച്ചു. ഹെഡ്മാസ്റ്റർ പി.പ്രമോദ് സ്വാഗതവും റീന.ജി നന്ദിയും പറഞ്ഞു.
Latest from Uncategorized
കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 10.00 am
സംസ്ഥാനത്തെ വഖഫ് സ്വത്തുകള്, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെന്ട്രല് പോര്ട്ടലില് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച്
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും.
ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം. ഒരാൾക്ക് 20 എണ്ണം മാത്രമേ കിട്ടു. ഇതുസംബന്ധിച്ചു കൗണ്ടറുകൾക്ക് മുന്നിൽ ബോർഡ് വച്ചു. അരവണ നൽകുന്ന







