കൊയിലാണ്ടി :ചേമഞ്ചേരിയിലെ അടച്ചിട്ട പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു .ആറ് മാസത്തോളമായി അറ്റകുറ്റപണിക്കായി അടഞ്ഞ് കിടക്കുന്നതു കാരണം പൊതുജനത്തിന് കടുത്ത പ്രയാസം നേരിടുന്നതായി നഗരസഭ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി ആവിശ്യപ്പെട്ടു. ചക്കിട്ടപ്പാറ പെരുണ്ണാമുഴി വൈദ്യുതി നിലയത്തിലെ ടര്ബൈനുകളുടെ തകരാര് പരിഹരിച്ച് വൈദ്യുതി ഉല്പ്പാദനം പൂര്വ്വ സ്ഥിതിയിലാക്കാന് നടപടി സ്വീകരിക്കണമെന്ന അവശ്യവുമുയർന്നു. ആറ് മെഗാവാട്ട് വൈദ്യുതി ഉള്പ്പാദന ശേഷിയുള്ള നിലയത്തില് മൂന്ന് മെഗാവാട്ടിന്റെ ഒര് ടര്ബൈന് തകരാര് കണ്ടെത്തിയതായും , ഇത് പരിഹരിക്കാത്തതിനാല് ഡാമില് അധികമായുള്ള വെള്ളം സ്പില്വെ വഴി ഒഴുക്കി കളയുകയുമാണെന്ന് ഇത് സംബന്ധിച്ച് വിഷയം അവതരിപ്പിച്ച് സമിതി അംഗം രാജന് വര്ക്കി യോഗത്തില് പറഞ്ഞു.കൊല്ലം മേപ്പയൂർ റോഡിലെ അണ്ടർ പാസിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാൻ നടപടി വേണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ യോഗത്തിൽ ആവശ്യപ്പെട്ടു.കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ,സമിതി അംഗങ്ങളായ ഇ.കെ അജിത്ത്, എം.കെ മുരളീധരന്,
തഹസില്ദാര് ജയശ്രീ എസ് വാര്യര് എന്നിവരും സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18
കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.
പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ
നാലേരി പത്മനാഭൻ മാസ്റ്റർ (84) അന്തരിച്ചു. ചേമഞ്ചേരി യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ ശാന്തകുമാരി ടീച്ചർ (റിട്ടയേർഡ് ടീച്ചർ
മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –







