മേൽപ്പാലത്തിലേക്ക് ചെരിഞ്ഞ് പടുമരം ,പടുമരത്തിൻ്റെ ഇടയിൽ വൈദ്യുതി പോസ്റ്റും

വാഹനങ്ങൾ കുതിച്ചോടുന്ന കൊയിലാണ്ടി മേൽപ്പാലത്തിലേക്ക് ചാഞ്ഞ് പടുമരത്തിൻ്റെ ശാഖകൾ. അതിന് നടുവിൽ സദാസമയം വൈദ്യുതി പ്രവഹിക്കുന്ന ലൈനുമായി വൈദ്യുതി പോസ്റ്റും. കൊയിലാണ്ടി
ബപ്പൻ കാട് റെയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് (പോളിക്ലിനിക്കിന് സമീപം) റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിനു നടുവിലാണ് ജനജീവിതത്തിന് ഭീഷണിയായി ഇലക്ടിക്ക് പോസ്റ്റും ലൈനും ഉള്ളത്. ഈ പട്ടുമരം മുറിച്ചു നീക്കാനോ ശാഖകൾ വെട്ടി മാറ്റാനും ഇതുവരെ കെ.എസ്.ഇ.ബി അധികൃതരോ നഗരസഭയോ മുന്നോട്ടു വന്നിട്ടില്ല.മരത്തിന്റെ ചില്ലകൾ മേൽപ്പാലത്തിലേക്ക് ചാഞ്ഞു കിടക്കുകയാണ്. ഇതിനടുത്തു കൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.മരത്തിൻ്റെ ചില്ലകൾ വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ ദേഹത്ത് തട്ടാനും സാധ്യത ഏറെയാണ്.ഇതുവഴി കാൽനടയായി പോകുന്നവരും അപകട ഭീഷണിയിലാണ്. ബന്ധപ്പെട്ടവർ ഇതെല്ലാം കണ്ടിട്ടും കണ്ണടച്ചതാണോ എന്നറിയില്ല.

1 Comment

Leave a Reply

Your email address will not be published.