പോസ്റ്റുമാന്‍ വഴി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകുന്നു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. തുടക്കത്തില്‍ ബിഎസ്എന്‍എല്‍ ഫൈബര്‍ സര്‍വീസിന്റെ ആവശ്യക്കാരെ പോസ്റ്റുമാന്‍ വീടുകളില്‍ പോയി കണ്ടെത്തി അങ്ങനെ ലഭിക്കുന്ന ആവശ്യക്കാരെ ബിഎസ്എന്‍എല്‍ സര്‍വീസ് നല്‍കി ഉപഭോക്താവ് ആക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇതിലേക്കായി ബിഎസ്എന്‍എല്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പ് ആണ് പോസ്റ്റ്മാന്‍ ഉപയോഗിക്കുന്നത്.
സേവനം നല്‍കുന്നതിന് വേണ്ടി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ഉപഭോക്താവില്‍ നിന്ന് കേവലം 50 രൂപ മാത്രമാണ് ഈടാക്കുന്നതാണ്. ഈ വാങ്ങുന്ന 50 രൂപ ഉപഭോക്താവിന്റെ ആദ്യത്തെ ബില്‍ തുകയില്‍ വകയിരുത്തുന്നതുമാണ്. പോസ്റ്റ്മാന്‍ മുഖാന്തരം കൂടാതെ ഇപ്പോള്‍ കേരളത്തിലെ ഏതൊരു പോസ്റ്റ് ഓഫീസ് കൗണ്ടര്‍ വഴിയും ബിഎസ്എന്‍എല്‍ ഫൈബര്‍ സര്‍വീസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായി മറ്റു സേവനങ്ങളും പോസ്റ്റല്‍ ഡിപ്പാട്മെന്റുമായി സഹകരിച്ച് ജനങ്ങളിലേക്ക് എത്തിക്കാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്.