കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവി ക്ഷേത്രം മഹോത്സവം ജനുവരി ഒന്നു മുതല്‍ മൂന്നു വരെ ആഘോഷിക്കും. ഒന്നിന് രാവിലെ ഒന്‍പതിന് കൊടിയേറ്റം, കലവറ നിറയ്ക്കല്‍, ഉച്ചയ്ക്ക് സമൂഹ സദ്യ, വൈകീട്ട് മെഗാ തിരുവാതിര, കലാമണ്ഡലം ശിവദാസ് മാരാരും സംഘവും ഒരുക്കുന്ന തായമ്പക, കലാപരിപാടികള്‍.
രണ്ടിന് ഉച്ചയ്ക്ക് സമൂഹസദ്യ, വൈകീട്ട് ഇളനീര്‍ക്കുല വരവ്, രാത്രി പത്തിന് സംഗീത വിരുന്നു.
മൂന്നിന് ഉച്ചയ്ക്ക് പ്രസാദഊട്ട്, തീകുട്ടിച്ചാത്തന്‍ വെളളാട്ട്, ഇളനീര്‍കുല വരവ്, താലപ്പൊലി, പാണ്ടിമേളം, തിറകള്‍, പുലര്‍ച്ചെ തീകുട്ടിച്ചാത്തന്‍ തിറ,ഭഗവതി തിറ.