ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കൊയിലാണ്ടി ഏരിയയിലെ 5 കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തൊഴിലുറപ്പ് വേതനം 600 രൂപയായി ഉയർത്തുക, തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് യഥാസമയം തുക അനുവദിക്കുക, അശാസ്ത്രീയമായ എൻ എം എം എസ് നിർത്തലാക്കുക, ലേബർ ബഡ്ജറ്റ് ഉയർത്തുക, പണിയായുധ വാടക പുനസ്ഥാപിക്കുക, കാർഷിക മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കേരളത്തിലുടനീളം കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

യൂണിയൻ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേമഞ്ചേരി സബ്ബ് പോസ്റ്റോഫിസിന് മുൻപിൽ നടന്ന സമരം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവുമായ സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ സത്യൻ ചടങ്ങിൽ അധ്യക്ഷനായി. സി പി ഐ എം ചേമഞ്ചേരി ലോക്കൽ സെക്രട്ടി കെ ശ്രീനിവാസൻ, യൂണിയൻ ഏരിയ കമ്മിറ്റി അംഗം എ. എം രൂപ, സി. ഐ. ടി. യു ഏരിയ കമ്മിറ്റി അംഗം സി. കെ ഉണ്ണി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. നിരവധി തൊഴിലാളികൾ പങ്കെടുത്ത സമരത്തിന് ശാലിനി ബാലകൃഷ്ണൻ, ശാന്ത കളമുള്ളകണ്ടി, ഗീത മുല്ലോളി, സുധ തടവൻ കയ്യിൽ എന്നിവർ നേതൃത്വം നൽകി.

യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ധന്യ കരിനാട്ട് സ്വാഗതവും, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം പി അശോകൻ നന്ദിയും രേഖപ്പെട്ടുത്തി. കൊയിലാണ്ടി ഏരിയയിലെ മറ്റ് കേന്ദ്രങ്ങളായ അരിക്കുളത്ത് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ രവീന്ദ്രനും ചെങ്ങോട്ട്കാവിൽ യൂണിയൻ ഏരിയ ജോ: സെക്രട്ടറി പി സി സതീഷ്ചന്ദ്രനും, കൊയിലാണ്ടിയിൽ എൻ ജി ഒ യൂണിയൻ മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി സത്യനും, കീഴരിയൂരിൽ സി പ്രഭാകരനും സമരം ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

പ്രൊഫ.കല്‍പ്പറ്റ നാരായണന് നമിതം സാഹിത്യ പുരസ്‌ക്കാര സമര്‍പ്പണം

Next Story

പുത്തഞ്ചേരിക്കെട്ട്, മനോഹരമാണ് ഈ ജലാശയവും ഗ്രാമീണ ദൃശ്യവും, എന്നിട്ടും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടികളില്ല

Latest from Local News

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയുമായി ഡി.സി.സി. നേതൃത്വം കെ.പി.സി.സി. നേതൃത്വത്തെ കണ്ടു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയുമായി ഡി.സി.സി. നേതൃത്വം കെ.പി.സി.സി. നേതൃത്വത്തെ കണ്ടു. എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ രത്നവല്ലി ടീച്ചർ, നാണു

എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ സമാപിച്ചു

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് മൂരാട് ഉദ്ഘാടനം ചെയ്ത കെ. ദാസൻ നേതൃത്വം നൽകിയ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു.