മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ. ലൈംഗിക ചുവയുള്ള തലക്കെട്ടുകളും. സ്ത്രീകളെ മോശമായി ചിത്രീകരിക്കും വിധത്തിലുള്ള പ്രയോഗങ്ങളും തിരുത്തണമെന്ന് വനിതാ കമ്മീഷൻ ശുപാർശ. വാർത്താവതരണത്തിന്റെ ലിംഗ വിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മ എന്നു വിളിക്കുന്നത് തിരുത്തണമെന്നും ഏതു തൊഴിൽ മേഖലയിൽ ആയാലും സ്ത്രീകൾ രംഗത്തേക്ക് വരുമ്പോൾ ‘വളയിട്ട കൈകളിൽ വളയം ഭദ്രം’ എന്നിങ്ങനെ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകൾ ഒഴിവാക്കണം എന്നും നിർദ്ദേശം.

പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിൻ്റെ പരിഗണനകൾ സ്ത്രീപദവിയുടെയും അതിൻ്റെ മാന്യതയുടെയും മുൻപിൽ അപ്രസക്തമാണ്. സ്ത്രീകൾ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങൾ കുഴപ്പത്തിലാകുമ്പോൾ ‘പെൺ ബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന വിധത്തിലുള്ള അവതരണങ്ങളും ഒഴിവാക്കണം.
‘ഒളിച്ചോട്ട’ വാർത്തകളിൽ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകൻ്റെകൂടെ ഒളിച്ചോടി’ എന്നരീതിയിൽ സ്ത്രീയുടെ മുകളിൽ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള വാർത്താ തലക്കെട്ടുകൾ പാടില്ല. പാചകം, വൃത്തിയാക്കൽ, ശിശുസംരക്ഷ ണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷൻ്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീ കരണവും ശരിയല്ല.