70 വയസ്സിന് മുകളിലുള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ്

70 വയസ്സിന് മുകളിലുള്ളവർക്ക് കൈതാങ്ങായി കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ പൗരൻമാർക്കും ഇത് ലഭ്യമാണ്.

70 വയസും അതിൽ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാൻ കാർഡ് ലഭിക്കാൻ അർഹതയുണ്ട്. ഈ പദ്ധതി ലഭിച്ചുകഴിഞ്ഞാൽ AB PMJAY എംപാനൽ ചെയ്ത  ആശുപത്രികളിൽ 5 ലക്ഷം രൂപ വരെ സൗജന്യ ചിത്സ ലഭിക്കും. നിലവിൽ ഡൽഹി, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ആധാർ കാർഡ് പ്രകാരം 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഈ സ്‌കീമിന് അപേക്ഷിക്കാം.

ഇത് അപേക്ഷിക്കാനുള്ള യോഗ്യത

70 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ ഇതിൽ ചോരാൻ അർഹതയുണ്ട്. അവരുടെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യത നിശ്ചയിക്കുക. എൻ്റോൾമെന്റിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നിർബന്ധമാണ്. ആധാർ ഇല്ലെങ്കിൽ, മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ കാർഡ് രജിസ്റ്റർ ചെയ്യാനോ നേടാനോ കഴിയില്ല. www.beneficiary.nha.gov.in വഴിയോ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആയുഷ്മാൻ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷിക്കാം.

Leave a Reply

Your email address will not be published.

Previous Story

ആനകൾക്ക് കുറി തൊടീക്കുന്നതിൽ വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം ബോർഡ്

Next Story

മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

Latest from Main News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും,

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ,

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍