കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് തേങ്ങയേറും പാട്ടും ഭക്തിസാന്ദ്രമായി

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് ( 12008) തേങ്ങയേറുംപാട്ടും ഭക്തിസാന്ദ്രമായി. കാരു കുറമഠം രാമചന്ദ്രൻ നായർ കാർമികത്വം വഹിച്ച ചടങ്ങിന്റെ ഭാഗമായി ഭദ്രകാളി അമ്മയ്ക്ക് കളം മെഴുത്തും പാട്ടിന് ബാലുശ്ശേരി സുരേഷ് കുറുപ്പും സംഘവും, വാദ്യമേളത്തിന് കലാമണ്ഡലം അരുൺ കൃഷ്ണൻ മാരാരും നേതൃത്വം നൽകി. മഹാഗണപതി ഹോമം ഭുവനേശ്വരിക്ക് വിശേഷാൽ ദ്രവ്യ കലശാഭിഷേകവും വിശേഷാൽ പൂജയ്ക്കും ക്ഷേത്രാചാര്യൻ പറവൂർ രാഗേഷ് തന്ത്രിയും, ക്ഷേത്ര മേൽശാന്തി സി.പി. സുഖലാലൻ ശാന്തിയുടെയും കാർമികത്വത്തിൽ ഭക്തിസാന്ദ്രമായി നടന്നു. പന്തീരായിരത്തി എട്ട് തേങ്ങയേറും പാട്ടും ദർശിക്കാനായി സ്ത്രീകളടക്കം നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.

Leave a Reply

Your email address will not be published.

Previous Story

29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

Next Story

ആനകൾക്ക് കുറി തൊടീക്കുന്നതിൽ വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം ബോർഡ്

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ