
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ ഒന്നിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന റിസർവേഷൻ കൗണ്ടറുകൾ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒരാഴ്ച മുൻപാണ് നാലാം പ്ലാറ്റ്ഫോമിലേക്കു മാറ്റിയത്.
റെയിൽവേയുടെ ഈ പരിഷ്കാരം കാരണം വൈകിട്ട് 5നു ശേഷം വരുന്നവർ റിസർവേഷൻ കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യമുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ജീവനക്കാരുടെ കുറവും റിസർവേഷനുകളുടെ എണ്ണക്കുറവുമാണ് കൗണ്ടറുകൾ കുറയ്ക്കാൻ കാരണമായി റെയിൽവേ ചൂണ്ടിക്കാട്ടുന്നത്.

