സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിനിയും മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ പി.ദിവ്യശ്രീയെ (35) ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്. ചോദ്യം ചെയ്യലിലാണ് രാജേഷ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഏഴു ലക്ഷം രൂപ ധൂർത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതും രാജേഷിനെ പ്രകോപിപ്പിച്ചു. 

കുംടുംബപ്രശ്നത്തെത്തുടർന്ന് ഇരുവരും മാറിത്താമസിക്കുകയായിരുന്നു. ഇന്നലെ കുടുംബ കോടതിയിലെ സിറ്റിങ്ങിലാണ് രാജേഷ് ഉപദ്രവിക്കുന്നതായി ദിവ്യശ്രീ വെളിപ്പെടുത്തിയത്. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടർന്ന് വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് കെ.വാസുവിനും വെട്ടേറ്റു. നിലവിളിയോടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നിൽ കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവ്യശ്രീയെ രക്ഷിക്കാനായില്ല. 

സംഭവശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മൽ സ്വദേശി കെ.രാജേഷിനെ പൊലീസ് പിന്നീടു അടുത്തുള്ള ബാറിൽനിന്നു പിടികൂടി. രാജേഷ് മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവ്യശ്രീയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Leave a Reply

Your email address will not be published.

Previous Story

തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു

Next Story

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ ഒന്നിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ

Latest from Main News

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ