വെങ്ങളത്തിനും ചേമഞ്ചേരിയ്ക്കും ഇടയില്‍ ഗതാഗത തടസ്സം രൂക്ഷം; സര്‍വ്വീസ് റോഡ് ഗതാഗത യോഗ്യമല്ല

ദേശീയപാതയില്‍ വെങ്ങളത്തിനും പൂക്കാടിനും ഇടയില്‍ ഗതാഗത സ്തംഭനം സ്ഥിരമാകുന്നു. വെങ്ങളത്ത് നിന്ന് വടക്കോട്ട് പൂക്കാട് വരെ സര്‍വ്വീസ് റോഡിന് വീതിയില്ലാത്തതും കുണ്ടും കുഴിയുമായി കിടക്കുന്നതുമാണ്  ഗതാഗത തടസ്സത്തിന് കാരണം. ഓവ് ചാല്‍ ഉള്‍പ്പടെ ഏഴ് മീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡ് പണിയേണ്ടത്. എന്നാല്‍ ഈ മേഖലയില്‍ ഏഴ് മീറ്റര്‍ വീതി ഇല്ലാത്തത് കാരണം വലിയ തോതിലുളള ഗതാഗത തടസ്സം ഭാവിയിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുമ്പോള്‍ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മുന്നിലുളള വാഹനത്തെ മറികടക്കാന്‍ സര്‍വ്വീസ് റോഡില്‍ വീതിയില്ല. അതല്ലെങ്കില്‍ സര്‍വ്വീസ് റോഡില്‍ ബസ്സ് ബേ വേണ്ടിയിരുന്നു. അതും ഇവിടെയില്ല. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ബസ്സുകളും വെങ്ങളത്തിനും പൂക്കാടിനും ഇടയില്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്. രാവിലെയും വൈകീട്ടുമാണ് ഗതാഗത തടസ്സം കൂടുതലായി അനുഭവപ്പെടുന്നത്.
സര്‍വ്വീസ് റോഡില്‍ പലയിടത്തും കുണ്ടും കുഴിയുമാണ്. ശരിയായ രീതിയില്‍ ടാറിംഗ് നടത്താത്ത അവസ്ഥയുണ്ട്. പൂക്കാട് അടിപ്പാത നിര്‍മ്മിക്കുന്നിടത്തും പലപ്പോഴും റോഡ് തടസ്സം കാരണം വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. പൂക്കാട് സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപവും സര്‍വ്വീസ് റോഡ് ടാറിംഗ് നടത്തിയിട്ടില്ല. ഇവിടെ റോഡ് പൊട്ടി പൊളിഞ്ഞു കിടപ്പാണ്. പൊടി ശല്യവും ഇവിടെ ഉണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വെങ്ങളം, തിരുവങ്ങൂര്‍, വെറ്റിലപ്പാറ, പൂക്കാട് എന്നിവിടങ്ങളില്‍ സര്‍വ്വീസ് റോഡിന് ആവശ്യമായി വീതിയില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ ഒന്നിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ

Next Story

മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍