റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. രണ്ടുമാസത്തെ കമ്മീഷൻ കുടിശ്ശിക അനുവദിക്കുക, ഓണത്തിന് പ്രഖ്യാപിച്ച ആയിരം രൂപ ഓണം അലവൻസ് അനുവദിക്കുക, എഫ്സിയിൽ നിന്നും റേഷൻകടയിലേക്ക് നേരിട്ട് സാധനം എത്തിക്കുക, ക്ഷേമനിധി അപാകതകൾ പരിഹരിക്കുക, കിറ്റ് കമ്മീഷൻ പൂർണമായും അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണാ സമരം നടത്തിയത്.

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടത്തിയ സമരം എ .കെ. ആർ .ആർ. ഡി .എ. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൊയ്തു മാലേരി, ശശി മങ്ങര, കെ കെ പ്രകാശൻ, സി കെ വിശ്വൻ, കെ കെ സുഗതൻ, മിനി പ്രസാദ്, വി . പി നാരായണൻ, വി. എം ബഷീർ, പ്രീത എന്നിവർ ആശംസ അർപ്പിച്ചു. കെ കെ പരീത് സ്വാഗതവും യു ഷിബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ കോ ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ വാരാഘോഷത്തിന് തുടക്കമായി

Next Story

തിക്കോടിയിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി തപാൽ ജീവനക്കാരുടെ സംഘടനയും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ . ഡോ:മുസ്തഫ മുഹമ്മദ് 

ജയൻ അനുസ്മരണ പരിപാടി ബാലുശ്ശേരിയിൽ

ബാലുശേരി ജാസ്മിൻ ആർട്സ് സംഘടിപ്പിക്കുന്ന ജയൻ അനുസ്മരണവും, സിനിമാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും നവംബർ 23 ശനിയാഴ്ച ബാലുശ്ശേരി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ക്വിസ് മത്സരത്തിന് 26 ന് മുമ്പ് രജിസ്റ്റർ ചെയ്യണം

കോഴിക്കോട് മേഖല പ്രാഥമിക മത്സരം ഡിസംബർ മൂന്നിന്‌ കാരപ്പറമ്പ് ജി എച്ച് എസ് എസ്സിൽഅന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മൂന്നാം എഡിഷൻ്റെ ഭാഗമായി ഹൈസ്കൂൾ,

വൈദ്യുതി മുടങ്ങും

നാളെ 11am മുതൽ ഉച്ചക്ക് 2 pm മണിവരെ സിവിൽ സ്റ്റേഷൻ ഗുരുകുലം ഗുരുകുലം ബീച്ച് ദയേറ ടവർ ട്രെൻഡ്സ് ശോഭിക

കലോത്സവം: മാലിന്യം ബിന്നുകളിൽ നിക്ഷേപിക്കുന്നവർക്ക് മധുരം നൽകി ശുചിത്വ മിഷൻ

കലോത്സവം: മാലിന്യം ബിന്നുകളിൽ നിക്ഷേപിക്കുന്നവർക്ക് മധുരം നൽകി ശുചിത്വ മിഷൻവഴിയോരങ്ങളിലല്ല വലിച്ചെറിയുന്നവരുടെ മനസ്സിലാണ് മാലിന്യം എന്ന മുദ്രാവാക്യമുയർത്തി കുട്ടികളിൽ മാലിന്യ സംസ്കരണവുമായി