റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. രണ്ടുമാസത്തെ കമ്മീഷൻ കുടിശ്ശിക അനുവദിക്കുക, ഓണത്തിന് പ്രഖ്യാപിച്ച ആയിരം രൂപ ഓണം അലവൻസ് അനുവദിക്കുക, എഫ്സിയിൽ നിന്നും റേഷൻകടയിലേക്ക് നേരിട്ട് സാധനം എത്തിക്കുക, ക്ഷേമനിധി അപാകതകൾ പരിഹരിക്കുക, കിറ്റ് കമ്മീഷൻ പൂർണമായും അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണാ സമരം നടത്തിയത്.

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടത്തിയ സമരം എ .കെ. ആർ .ആർ. ഡി .എ. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൊയ്തു മാലേരി, ശശി മങ്ങര, കെ കെ പ്രകാശൻ, സി കെ വിശ്വൻ, കെ കെ സുഗതൻ, മിനി പ്രസാദ്, വി . പി നാരായണൻ, വി. എം ബഷീർ, പ്രീത എന്നിവർ ആശംസ അർപ്പിച്ചു. കെ കെ പരീത് സ്വാഗതവും യു ഷിബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ കോ ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ വാരാഘോഷത്തിന് തുടക്കമായി

Next Story

തിക്കോടിയിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി തപാൽ ജീവനക്കാരുടെ സംഘടനയും

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ