തിക്കോടിയിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി തപാൽ ജീവനക്കാരുടെ സംഘടനയും

ദേശീയ പാത വികസനത്തിന്റെ ഭാഗമായി രണ്ടായി വിഭജിക്കപ്പെടുന്ന തിക്കോടി പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കും വിധം അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി തപാൽ ജീവനക്കാരുടെ സംഘടന. ദേശീയപാതനിർമാണത്തെ തുടർന്ന് തിക്കോടി കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെടാതിരിക്കാൻ ടൗണിൽ അടിപ്പാത നിർമിക്കണമെന്നതാണ് ആവശ്യം.

തപാൽ ജീവനക്കാരുടെ ദേശീയ സംഘടനയായ എഫ് എൻ പി ഒ വിഷയം ഉന്നയിച്ചുകൊണ്ട് ഹൈവേ അതോറിറ്റിക്ക് കത്തയക്കാൻ വടകര ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ടിന് നിവേദനം നൽകി. ഹൈവേ വികസനം പൂർത്തിയാകുന്നതോടെ തിക്കോടി തപാൽ ആപ്പീസിന്റെ പ്രവർത്തനം താറുമാറാകും. രാവിലെയും വൈകുന്നേരവും ആർ.എം.എസിൽ നിന്നും ബ്രാഞ്ച് ഓഫീസുകളിൽ നിന്നും തിരിച്ചുമുള്ള മെയിൽ ബാഗുകളുടെ കൈമാറ്റം ദുസ്സഹമാവുകയും പോസ്റ്റ്‌മാന് കത്തുകളുമായി തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ വരെ എത്തിച്ചേരുന്നതിന് കിലോമീറ്ററുകൾ ചുറ്റിത്തിരിയേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. കത്തിടപാടുകൾക്ക് പുറമെ തപാൽ ബാങ്കിങ് ഉൾപ്പടെ മത്സ്യതൊഴിലാളികളടക്കം സാധാരണക്കാരായ നിരവധി പേരുടെ ആശ്രയമായ പോസ്റ്റ്‌ ഓഫീസ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവാത്ത സ്ഥിതിവിശേഷം കൂടി രൂപപ്പെടും. തപാൽ ജീവനക്കാരുടെ സംഘടന കൂടി രംഗത്ത് വന്നതോടെ കഴിഞ്ഞ രണ്ടു വർഷമായി ജനകീയ കർമസമിതി നടത്തി വരുന്ന സമര പോരാട്ടങ്ങൾക്ക് ജനപിന്തുണ വർധിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Next Story

കൊയിലാണ്ടി നഗരത്തിലെ ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍