കൊയിലാണ്ടി നഗരത്തിലെ ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ

കൊയിലാണ്ടി നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്ന കൊയിലാണ്ടി പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊയിലാണ്ടി നഗരസഭയിലെ 33ാം വാർഡിൽ വാർഡ് കൗൺസിലിറുടെ നേതൃത്വത്തിൽ മാതൃക റെസിഡൻസ്, ഏകത റസിഡൻസ്, എന്നീ റെസിഡൻസികളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ തുടക്കം കുറിച്ചു.

കഴിഞ്ഞദിവസം പഴയ ചിത്ര ടാക്കീസ് പരിസരത്ത് മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നറിഞ്ഞു പരിശോധനയ്ക്ക് എത്തിയ കൊയിലാണ്ടി പോലീസ് എസ്ഐയെയും പോലീസുകാരെയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകൾ കയ്യേറ്റം ചെയ്യുകയും ഈ നടപടിയിൽ പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് പ്രദേശത്ത് ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകിയത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഈ കൂട്ടായ്മയിൽ അണിചേർന്നു.

കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖർ, വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, മുൻസിപ്പൽ ജെ എച്ച് ഐ ലിജോ, മുൻ കൗൺസിലർ ഷീബ സതീഷ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ, ബാബുരാജ് കരയിൽ, പ്രേമൻ ടി പി, ശശീന്ദ്രൻ പി കെ, മനാഫ് കെ, സന്തോഷ് കുമാർ പി വി, സുജിത്ത് ലാൽ കെ,മുരളീകൃഷ്ണൻ സാന്ദ്രം, സീമാ സതീശൻ, നിഷാആനന്ദ്, ഗീതാ ഭായ് പി വി, എ പി വിജയൻ, സദാനന്ദൻ പടിഞ്ഞാറേൽ, ജ്യോതി കൃഷ്ണൻ ബിജു പി കെ,എന്നിവർ നേതൃത്വം നൽകി വാർഡിലെ നിരവധി സ്ഥലങ്ങളിൽ ലഹരി വിരുദ്ധ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.

Leave a Reply

Your email address will not be published.

Previous Story

തിക്കോടിയിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി തപാൽ ജീവനക്കാരുടെ സംഘടനയും

Next Story

എ.വി. അനുസ്മരണവും പ്രഭാഷണവും വ്യാഴാഴ്ച

Latest from Local News

ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

കുറ്റ്യാടി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സബർമതി സാംസ്കാരിക വേദി കുറ്റ്യാടി രംഗത്ത്. അടുത്തിടെ ഉണ്ടായ

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു.  കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി

സി.കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’ പ്രകാശനം ചെയ്തു

മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’

കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക

കീഴരിയൂർ കോൺഗ്രസ് മണ്ഡലം കർഷക സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി