എ.വി. അനുസ്മരണവും പ്രഭാഷണവും വ്യാഴാഴ്ച

മേപ്പയ്യൂർ: മുൻ എം.എൽ.എയും സലഫിയ അസോസിയേഷൻ സ്ഥാപകനേതാവുമായ എ.വി. അബ്ദുറഹ്മാൻ ഹാജി അനുസ്മരണവും സമകാലീന ഇന്ത്യ പ്രഭാഷണവും എ.വി. ചെയറിൻ്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടക്കും. എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സലഫിയ അസോസിയേഷൻ പ്രസിഡൻ്റ് ഹുസൈൻ മടവൂർ അധ്യക്ഷത വഹിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോൺ ഇന്ത്യയിൽ മതേതരത്വം അവശേഷിക്കുമോ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഉമ്മർ പാണ്ടികശാല എ.വി. അനുസ്മരണ പ്രഭാഷണം നടത്തും. മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ പ്രതിഭകളെ ആദരിക്കും. സി.കെ. ഹസൻ, എ.എം. അബ്ദുൾ സലാം എന്നിവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ സലഫിയ ജനറൽ സെക്രട്ടറി എ.വി. അബ്ദുല്ല, എ.വി ചെയർ കൺവീനർ അജയ് ആവള , ഭാരവാഹികളായ എ.എം. അബ്ദുൾ സലാം, കായലാട്ട് അബ്ദുറഹ്മാൻ, എ.പി.അസീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരത്തിലെ ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ

Next Story

കീഴരിയൂർ ഓപ്പൺ ബേക്കേഴ്സ് സൂപ്പർമാർക്കറ്റിൽ വൻ തീടുത്തം; 35 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത