അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം വിവിധ കലാപരിപാടികളോട് കൂടെ ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ നടത്താൻ തീരുമാനിച്ചു. ക്ഷേത്രം പരിപാലാന കമ്മറ്റി പ്രസിഡന്റ് കെ വത്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.കെ ഷാജിയെ ആഘോഷകമ്മറ്റി ചെയർമാനും എൻ.എം രഞ്ജിത്ത് കൺവീനറും രാമചന്ദ്രൻ മണ്ണാറോത് ഖജാൻജി ആയും തിരഞ്ഞെടുത്തു.