കൊയിലാണ്ടിയിൽ വനിതാ ഹോസ്റ്റൽ പണിയുന്നതിന് നടപടി

കൊയിലാണ്ടിയിൽ ഷീ ഹോസ്റ്റൽ സ്ഥാപിക്കാൻ നടപടി.  ഹോസ്റ്റലിലെ ശിലാസ്ഥാപന കർമ്മം മിക്കവാറും നവംബർ 12ന് നടന്നേക്കും. വനിതാജീവനക്കാർക്ക് കൊയിലാണ്ടിയിൽ ഹോസ്റ്റൽ ഇല്ലാത്തത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഇതിൻ്റെ പ്രവർത്തി ഉദ്ഘാടനം മിക്കവാറും നവംബർ 12-ന് നടന്നേക്കും. നഗരസഭ മണമൽ ഹോമിയോ ആശുപത്രിക്ക് സമീപം വാങ്ങിയ സ്ഥലത്താണ് ഷി ഹോസ്റ്റൽ പണിയുക. ഹോസ്റ്റലിന്റെ നടത്തിപ്പു ചുമതല നഗരസഭയ്ക്ക് ആയിരിക്കും. എൽ.എ.എ ഫണ്ടിൽ നിന്ന് അനുവദിക്കുന്ന ഒരു കോടി രൂപ ഉപയോഗിച്ച് ഒന്നാംഘട്ടപ്രവർത്തി നടത്തും. നിർമാണം പുരോഗമിക്കുമ്പോൾ വീണ്ടും ഒരുകോടി രൂപകൂടി അനുവദിക്കും.

കൊയിലാണ്ടിയിൽ വനിതാഹോസ്റ്റൽ ഇല്ലാത്തത് ജീവനക്കാരികൾക്ക് കടുത്തപ്രയാസമാണുണ്ടാക്കുന്നത്. വർഷങ്ങളായുള്ള ആവശ്യമാണിത്. ഇപ്പോൾ ദീർഘദൂരസ്ഥലങ്ങളിൽ നിന്ന് കൊയിലാണ്ടിയിലെത്തുന്ന സ്ത്രീ ജീവനക്കാർ സ്വകാര്യലോഡ്ജുകളെയാണ് ആശ്രയിക്കുന്നത്. മൊത്തം രണ്ടുകോടിരൂപ യാണ് ഹോസ്റ്റലിന് ചെലവ് പ്രതീക്ഷിക്കുന്നത്. 

 

Leave a Reply

Your email address will not be published.

Previous Story

മാലദ്വീപ് ജീവിതാനുഭവങ്ങൾ ‘കീനെ റംഗളു’ പ്രകാശനം ചെയ്‌തു

Next Story

അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട്‌ മഹോത്സവം ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്