കൊയിലാണ്ടിയിൽ ഷീ ഹോസ്റ്റൽ സ്ഥാപിക്കാൻ നടപടി. ഹോസ്റ്റലിലെ ശിലാസ്ഥാപന കർമ്മം മിക്കവാറും നവംബർ 12ന് നടന്നേക്കും. വനിതാജീവനക്കാർക്ക് കൊയിലാണ്ടിയിൽ ഹോസ്റ്റൽ ഇല്ലാത്തത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഇതിൻ്റെ പ്രവർത്തി ഉദ്ഘാടനം മിക്കവാറും നവംബർ 12-ന് നടന്നേക്കും. നഗരസഭ മണമൽ ഹോമിയോ ആശുപത്രിക്ക് സമീപം വാങ്ങിയ സ്ഥലത്താണ് ഷി ഹോസ്റ്റൽ പണിയുക. ഹോസ്റ്റലിന്റെ നടത്തിപ്പു ചുമതല നഗരസഭയ്ക്ക് ആയിരിക്കും. എൽ.എ.എ ഫണ്ടിൽ നിന്ന് അനുവദിക്കുന്ന ഒരു കോടി രൂപ ഉപയോഗിച്ച് ഒന്നാംഘട്ടപ്രവർത്തി നടത്തും. നിർമാണം പുരോഗമിക്കുമ്പോൾ വീണ്ടും ഒരുകോടി രൂപകൂടി അനുവദിക്കും.
കൊയിലാണ്ടിയിൽ വനിതാഹോസ്റ്റൽ ഇല്ലാത്തത് ജീവനക്കാരികൾക്ക് കടുത്തപ്രയാസമാണുണ്ടാക്കുന്നത്. വർഷങ്ങളായുള്ള ആവശ്യമാണിത്. ഇപ്പോൾ ദീർഘദൂരസ്ഥലങ്ങളിൽ നിന്ന് കൊയിലാണ്ടിയിലെത്തുന്ന സ്ത്രീ ജീവനക്കാർ സ്വകാര്യലോഡ്ജുകളെയാണ് ആശ്രയിക്കുന്നത്. മൊത്തം രണ്ടുകോടിരൂപ യാണ് ഹോസ്റ്റലിന് ചെലവ് പ്രതീക്ഷിക്കുന്നത്.