സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ 16000 പേ​ർ ഇന്ന് പ​ടി​യി​റ​ങ്ങും

സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ 16000 പേ​ർ (ഇന്ന്) വെ​ള്ളി​യാ​ഴ്ച പ​ടി​യി​റ​ങ്ങും. ഇ​തി​ൽ പ​കു​തി​യോ​ളം അ​ധ്യാ​പ​ക​രാ​ണ്. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന്​ അ​ഞ്ച്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി​മാ​ര​ട​ക്കം 150 പേ​ർ വി​ര​മി​ക്കും. ​15 ഐ.​പി.​എ​സു​കാ​രും 27 ഡി​വൈ.​എ​സ്.​പി​മാ​രും 60 ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രും പൊ​ലീ​സി​ൽ​നി​ന്ന്​ പ​ടി​യി​റ​ങ്ങു​മ്പോ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന​ത്​ 600ഓ​ളം പേ​രാ​ണ്.

 

ത​ദ്ദേ​ശ​വ​കു​പ്പി​ൽ 300ഓ​ളം പേ​രു​ണ്ട്. റ​വ​ന്യൂ വ​കു​പ്പി​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​ർ അ​ട​ക്കം 500ഓ​ളം പേ​രും. 2023നെ ​അ​പേ​ക്ഷി​ച്ച്​ കൂ​ട്ട​വി​ര​മി​ക്ക​ലാ​ണ്​ ഇ​ക്കു​റി. 11,​801 പേ​രാ​ണ്​ ക​​ഴി​ഞ്ഞ വ​ർ​ഷം വി​ര​മി​ച്ച​ത്. ശ​രാ​ശ​രി 6000-7000 പേ​ർ വി​ര​മി​ച്ചി​രു​ന്നി​ട​ത്താ​ണ്​ ഇ​ക്കു​റി 16000ത്തി​ലേ​ക്കു​യ​ർ​ന്ന​ത്. ഇ​വ​ർ​ക്ക്​ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ന​ൽ​കാ​ൻ​ മാ​ത്രം 9000 കോ​ടി രൂ​പ വേ​ണം. ഗ്രാ​റ്റ്വി​റ്റി, ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ, പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ൻ, പി.​എ​ഫ്, സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ്, ഗ്രൂ​പ് ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ​വ​യാ​ണ് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 18,253 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​ൻ കേ​​ന്ദ്രാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ്​ ക​ന​ത്ത സാ​മ്പ​ത്തി​ക ചെ​ല​വു​ക​ൾ​ക്ക്​ മു​ന്നി​ൽ ധ​ന​വ​കു​പ്പി​ന്‍റെ പി​ടി​വ​ള്ളി. ഇ​തി​ൽ​നി​ന്ന്​ 2000​ കോ​ടി കൂ​ടി ക​ട​മെ​ടു​ക്കാ​നാ​ണ്​ ധ​ന​വ​കു​പ്പ്​ തീ​രു​മാ​നം. ജൂ​ൺ നാ​ലി​ന്​ ഇ​തി​നു​ള്ള ക​ട​പ്പ​ത്ര​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കും.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങള്‍ വോട്ടെണ്ണലിന് സജ്ജമായി

Next Story

ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

Latest from Main News

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകത്തെ മാറ്റണം -മന്ത്രി മുഹമ്മദ് റിയാസ്

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ

റിപ്പബ്ലിക് ദിന പരേഡ്: അഭിമാനമാകാന്‍ കേരള എന്‍.എസ്.എസ് ടീം

ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി 12 അംഗ കേരള എന്‍.എസ്.എസ് ടീം. പരേഡിനും ഇതുമായി ബന്ധപ്പെട്ട