ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

/

ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. നാല് വര്‍ഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കും. എംജി സര്‍വകലാശാലയില്‍ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുമായും നോഡല്‍ ഓഫിസര്‍മാരുമായും സംവദിക്കുകയായിരുന്നു മന്ത്രി.

 

സ്‌കൂള്‍ പ്രവേശനോത്സവം പോലെ നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകള്‍ പ്രവേശനോത്സവത്തിന് ക്ഷണിക്കണം. സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദര്‍ശനം ഓരോ സ്ഥലത്തും നടത്താമെന്നും മന്ത്രി പറഞ്ഞു.
ബിരുദ ഓണേഴ്സ് പ്രോഗ്രാം ആരംഭിക്കുന്നതു വഴി ആര്‍ക്കും ജോലി നഷ്ടപ്പെടില്ല. നിലവിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും നിലനിര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭാഷാ അധ്യാപകരും ആശങ്കപ്പെടേണ്ട കാര്യമില്ല. ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ നടപ്പാക്കുമ്പോഴുള്ള പരാതികള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ സര്‍വകലാശാലാ തലത്തിലും കോളജ് തലത്തിലും സമിതി വേണം. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഇക്കൊല്ലം ഏകീകൃത കലണ്ടര്‍ നടപ്പാക്കും. പരീക്ഷകള്‍ക്കു പുറമേ കലാ, കായിക മത്സരങ്ങളും ഒരേ സമയത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ 16000 പേ​ർ ഇന്ന് പ​ടി​യി​റ​ങ്ങും

Next Story

കേരളത്തിൽ ജൂൺ ഒന്നാം തിയതിയും നാലാം തിയതിയും സമ്പൂർണ ഡ്രൈ ഡേ അധികൃതർ പ്രഖ്യാപിച്ചു

Latest from Local News

സിപിഐ അരിക്കുളം ലോക്കൽ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാരയാട്: ഏപ്രിൽ 28,29 തിയ്യതികളിൽ ഈസ്റ്റ് കാരയാട് വെച്ച് നടക്കുന്ന സിപിഐ അരിക്കുളം ലോക്കൽ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

കാവുന്തറ എയുപി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി വ്യാപനത്തിനുമെതിരെ കാവുന്തറ യുപി സ്കൂളിന്റെ നേതൃത്വത്തിൽ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾ, സ്കൗട്ട്

ദേശീയപാത നിർമ്മാണ പ്രവൃത്തി ത്വരിത ഗതിയിൽ പൂർത്തിയാക്കണം സി പി ഐ

കൊയിലാണ്ടി ദേശീയ പാത നിർമ്മാണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഓവുചാലുകൾ ശാസ്ത്രീയമായി

ഞാനും എൻ്റെ കുടുംബവും ലഹരി മുക്തം – പ്രചാരണവുമായി എൻ എസ് എസ് വിദ്യാർത്ഥികൾ

കൊയിലാണ്ടി: “ഞാനും എന്റെ കുടുംബവും ലഹരി മുക്തം” എന്ന മുദ്രാവാക്യവുമായി എൻ.എസ്.എസ്. വിദ്യാർത്ഥികൾ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കി. നാഷണൽ സർവ്വീസ് സ്കീം