കൊയിലാണ്ടി: ചെങ്ങോട്ട് കാവ് – നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനിൽക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടർ ആയുഷ് ഗോയൽ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

//

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് – നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനിൽക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടർ ആയുഷ് ഗോയൽ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

പന്തലായിനി കാട്ടുവയൽ റോഡിൽ ബൈപ്പാസിന് കുറുകേ മൂന്ന് മീറ്റർ ഉയരത്തിലും നാല് മീറ്റർ വീതിയിലും ബോക്സ് കൾവെർട്ട് സ്ഥാപിക്കുക, വിയ്യൂർ പന്തലായനി നിവാസികൾ നിലവിൽ ഉപായാഗിച്ച് കൊണ്ടിരിക്കുന്ന വിയൂർ – പന്തലായനി -കൊയിലാണ്ടി റോഡ് ( കൊയിലാണ്ടി പട്ടണത്തിലെ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ ബദലായി ഉപയോഗിക്കുന്ന പ്രധാന റോഡ് ). പെരുവട്ടൂർ – പന്തലായനി – കൊയിലാണ്ടി റോഡ് , കാട്ടുവയൽ – ഗേൾസ് സ്കൂൾ റോഡ് , കാട്ടുവയൽ – കൊയിലാണ്ടി റോഡ് , കോയാരികുന്ന് – കൊയിലാണ്ടി റോഡ്, എന്നീ പാതകൾക്ക് സർവ്വീസ് റോഡിൽ പ്രവേശനം സുഗമമാക്കുക എന്നീ ആവശ്യങ്ങൾ പന്തലായിനി ഗതാഗത സംരക്ഷണ സമിതി വിദഗ്ധ സമിതി മുമ്പാകെ ഉന്നയിച്ചു.

ബോക്സ് കൾവെൾട്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും സർവീസ് റോഡിലേയ്ക്ക് നിലവിലുള്ള റോഡുകൾക്ക് പ്രവേശനം കിട്ടുന്നതു സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുമെന്നും ഉറപ്പു നൽകി.

അസി. കലക്ടർക്ക് പുറമേ, നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, നാഷണൽ ഹൈവേ അതോറിറ്റി, അദാനി, വഗാർഡ് പ്രതിനിധികളും ഗതാഗത സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് ചെയർമാൻ പി. പ്രജിഷ, ജനറൽ കൺവീനർ പി, ചമശേഖരൻ, യു.കെ. ചന്ദ്രൻ, മനോജ് കുമാർ കെ. ,പി. വി. രാജീവൻ, ഒ. എം. സതീശൻ, പി. സിന്ധു,,മണിശങ്കർ എന്നിവരും പങ്കെടുത്തു.

ഗതാഗത പ്രതിസന്ധി സംബദ്ധിച്ച് കർമ്മസമിതി , കനത്തിൽ ജമീല എം.എൽ എ, നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

Next Story

പൂക്കാട് ഭാഗത്ത് കവർച്ച നടത്തിയ പ്രതികളെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തു

Latest from Local News

പേരാമ്പ്ര മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പേരാമ്പ്ര: മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണൻ (60) അന്തരിച്ചു. ഭാര്യ: അജിത. മക്കൾ: സുവർണ, പരേതയായ അപർണ. മരുമകൻ: ശ്രീജിത്ത് (ചെറുക്കാട്). സഹോദരങ്ങൾ:

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം

പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂൺ 15 വരെ  അപേക്ഷ സമർപ്പിക്കാം.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ മത്സരിക്കും.തൃണമൂൽ ദേശീയ നേതൃത്വം ചിഹ്നം അനുവദിച്ചു നൽകി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.തൃണമൂലിന്റെആദ്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ജില്ലകളിൽ മഞ്ഞ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നുമുതൽ സംസ്ഥാനത്തൊട്ടാകെ മഴക്ക്