കേരളത്തെ നടുക്കിയ ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും. ‘ഫാംഗ്‌സ് ഓഫ് ഡെത്ത്’ എ ട്രൂത്ത് എ ട്രൂ സേ്റ്റാറി ഓഫ് കേരള സ്‌നേക്ക് ബൈറ്റ് മർഡർ എന്ന പേരിലുള്ള പുസ്തകമാണ് വായനക്കാരിലേക്കെത്തുന്നത്. ഉത്രകേസിലെ നാൾവളികളെല്ലാം ഇനി കഥാരൂപത്തിൽ വായിക്കാം. ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന പുസ്തകം മഞ്ജുൾ പബ്ലിഷിംഗ് ഹൗസ് ലിമിറ്റഡ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.
2020 മെയ് ഏഴിനാണ് ഉത്രയെ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തു. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് ഉത്ര കേസിലെ ഒളിഞ്ഞിരിക്കുന്ന ക്രൂരത തെളിഞ്ഞത്. ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹം ചെയ്ത് സാമ്പത്തിക ലാഭത്തിനായി പാമ്പിനെ ഉപയോഗിച്ച് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ കുറ്റപത്രം.
കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ആയിരുന്നു വിധിപ്രസ്താവത്തിനിടെ കോടതിയുടെ നിരീക്ഷണം.