ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും

കേരളത്തെ നടുക്കിയ ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും. ‘ഫാംഗ്‌സ് ഓഫ് ഡെത്ത്’ എ ട്രൂത്ത് എ ട്രൂ സേ്റ്റാറി ഓഫ് കേരള സ്‌നേക്ക് ബൈറ്റ് മർഡർ എന്ന പേരിലുള്ള പുസ്തകമാണ് വായനക്കാരിലേക്കെത്തുന്നത്. ഉത്രകേസിലെ നാൾവളികളെല്ലാം ഇനി കഥാരൂപത്തിൽ  വായിക്കാം. ഇംഗ്ലീഷിൽ  എഴുതിയിരിക്കുന്ന പുസ്തകം മഞ്ജുൾ പബ്ലിഷിംഗ് ഹൗസ് ലിമിറ്റഡ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.

2020 മെയ് ഏഴിനാണ് ഉത്രയെ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തു. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് ഉത്ര കേസിലെ ഒളിഞ്ഞിരിക്കുന്ന ക്രൂരത തെളിഞ്ഞത്. ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹം ചെയ്ത് സാമ്പത്തിക ലാഭത്തിനായി പാമ്പിനെ ഉപയോഗിച്ച് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ കുറ്റപത്രം.

എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ച് കിടന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന അന്വേഷണ സംഘത്തിന്റെ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് കോടതിയിൽ പ്രോസിക്യൂഷൻ ഉത്ര കേസ് തെളിയിച്ചത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മി ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം കോടതിയിൽ പുനരാവിഷ്‌കരിച്ചു.

കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ആയിരുന്നു വിധിപ്രസ്താവത്തിനിടെ കോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published.

Previous Story

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു

Next Story

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം

Latest from Main News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം- കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ

 മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം,

വടകരയിലെ വിദ്യാഭ്യാസ പ്രദര്‍ശനം അല്‍ അമീന്‍ പത്രത്തില്‍ ; ചരിത്രത്താളുകളിലൂടെ – എം.സി. വസിഷ്ഠ്

സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുള്‍റഹിമാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ അമീന് 2024 ല്‍ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1924 ഒക്ടോബര്‍ 12 നാണ്

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11 വർഷവും

കെ-​ടെ​റ്റ്​ പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്

2019-20 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ്​ (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പാ​സാ​കാ​തെ നി​യ​മി​ച്ച