കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു

27 നാള്‍ നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു. വയനാട്ടിലെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രം മേല്‍ശാന്തി മൂഴിയൊട്ടില്ലത്ത് സുരേഷ് നമ്പൂതിരിയാണ് പാല്‍ചുരം വഴി പരാശക്തിയുടെ വാള്‍ കാല്‍നടയായി എഴുന്നള്ളിച്ച് ചൊവ്വാഴ്ച സന്ധ്യയോടെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചത്. ഇക്കരെ ക്ഷേത്രത്തിന് സമീപം എഴുന്നള്ളിച്ചെത്തിയ വാള്‍ ഭക്തരും നെയ്യമൃത് സംഘങ്ങളും ചേര്‍ന്ന് ഹരിഗോവിന്ദം വിളിയോടെ ക്ഷേത്രത്തിലേക്ക് വരവേറ്റു.

വാള്‍ ഇക്കരെ ക്ഷേത്രസന്നിധിയില്‍ എത്തിയശേഷം അക്കരെ സന്നിധിയില്‍ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സമുദായി ഭട്ടതിരിക്കൊപ്പം ഊരാളര്‍, ട്രസ്റ്റിമാര്‍ , ഓച്ചര്‍, കണക്കപ്പിള്ള എന്നിവരുടെ ആദ്യ സംഘം അക്കരെ സന്നിധിയിലെത്തി. തുടര്‍ന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടന്‍ വാരിയര്‍, നമ്പീശന്‍ എന്നീ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ ചോതി വിളക്ക് തെളിച്ചു. ചോതി വിളക്കില്‍ നിന്ന് നാളം പകര്‍ന്ന് മറ്റ് വിളക്കുകള്‍ തെളിയിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പില്‍ തീകൂട്ടുകയും ചെയ്തു. തുടര്‍ന്ന് മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും നടന്നു .

അതിനുശേഷമായിരുന്നു നാളം തുറക്കല്‍ ചടങ്ങ്. സ്ഥാനിക ബ്രാഹ്‌മണര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വയംഭൂ മൂടിയ അഷ്ടബന്ധം ആചാരപ്പെരുമയോടെ തുറക്കുന്ന ചടങ്ങാണിത്. തുടര്‍ന്നാണ് നെയ്യഭിഷേകം നടന്നത്. നെയ്യമൃത് മഠങ്ങളില്‍ നിന്നുമെത്തി തിരുവഞ്ചിറയില്‍ അഭിഷേക മുഹൂര്‍ത്തത്തിനായി കാത്തുനില്‍ക്കുന്ന വ്രതക്കാര്‍ നെയ്യാട്ടത്തിന് മൂഹുര്‍ത്തമറിയിച്ച് രാശി വിളിച്ചതോടെ ആദ്യാവകാശിയായ വില്ലിപ്പാലന്‍ കുറുപ്പിന്റെ നെയ്യും അതിനുശേഷം തമ്മേങ്ങാടന്‍ നമ്പ്യാരുടെയും നെയ്യും ഉഷക്കാമ്പ്രം നമ്പൂതിരി ഏറ്റുവാങ്ങി മന്ത്രോച്ചാരണങ്ങളോടെ സ്വയംഭൂവില്‍ അഭിഷേകം ചെയ്തു.

ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന് രാത്രി നടക്കും. മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ഇത് അര്‍ദ്ധരാത്രിയോടെ അക്കരെ സന്നിധിയില്‍ എത്തിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും അക്കരെ സന്നിധിയില്‍ പ്രവേശനം അനുവദിക്കും.

Leave a Reply

Your email address will not be published.

Previous Story

പത്മജാവേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന

Next Story

ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും

Latest from Main News

തദ്ദേശ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികസമർപ്പണം പൂർത്തിയായി; പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികസമർപ്പണം പൂർത്തിയായി പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് ലഘു വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് ലഘു വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും

മൃതദേഹം തിരിച്ചറിയുന്നവര്‍ അറിയിക്കണം

കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ നവംബര്‍ 19 ന് പ്രവേശിപ്പിക്കുകയും ചികിത്സക്കിടെ അന്നുതന്നെ മരണപ്പെടുകയും ചെയ്ത കെ മൊയ്തീന്‍ (59)

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജികൾ 26 ന് വിശദമായി