പത്മജാവേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച് നേതൃത്വം തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

  

ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം ഉടൻ പദവി ഒഴിഞ്ഞേക്കും. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ പത്മജയുടെ പേര് പരിഗണിക്കുന്നതെന്നാണ് വിവരം. അതേസമയം തനിക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പലയിടത്ത് നിന്നും ഇത്തരത്തിൽ വാർത്തകൾ കേൾക്കുന്നുണ്ട്. ബി ജെ പി എനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പത്മജ പ്രതികരിച്ചു.

അതേസമയം പത്മജയുടെ ബി ജെ പി പ്രവേശത്തിന് പിന്നാലെ അവർക്ക് തിരഞ്ഞെടുപ്പിൽ ബി ജെ പി സീറ്റ് നൽകിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ചാലക്കുടി മണ്ഡലമായിരുന്നു പറഞ്ഞ് കേട്ടത്. എന്നാൽ പത്മജയ്ക്ക് സീറ്റ് നൽകിയിരുന്നില്ല. ഇതോടെ ഗവർണർ പദവിയാണ് അവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന വാർത്തകൾ ഉണ്ടായിരുന്നു. ഒരുപക്ഷേ കേരളത്തിൽ തന്നെ ഗവർണർ ആക്കിയേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഛത്തീസ്ഗഡിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published.

Previous Story

പയ്യോളിയില്‍ സ്‌ക്കൂട്ടറില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

Next Story

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു

Latest from Main News

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ

എസ്ഐആർ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

 വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയത് ജനുവരി 30 വരെ നീട്ടി. ജനുവരി 22