അരിക്കുളം: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ഊട്ടേരിയില്‍ മഴക്കാല രോഗപ്രതിരോധ ബോധവത്കരണവും ലഘുലേഖ വിതരണം, ഗൃഹ സമ്പര്‍ക്ക പരിപാടികളും നടത്തി. അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എം.പ്രകാശന്‍ അധ്യക്ഷതവഹിച്ചു. എച്ച്.ഐമാരായ പി.എം.മുജീബ് റഹിമാന്‍,ശ്രീലേഷ്,ഡോ. കെ ശ്രീജിത്ത്,സുരഭി എന്നിവര്‍ ക്ലാസ് നയിച്ചു.
ഹാജിറ,ശ്വേത,അശാ വര്‍ക്കര്‍ ശാന്ത മേക്കോത്ത് എന്നിവര്‍ പങ്കെടുത്തു. അരിക്കുളത്ത് മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടി ഊര്‍ജ്ജിതമാക്കാന്‍ ജനപ്രതിനിധികള്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ,വ്യാപാരി വ്യവസായി പ്രതിനിധികള്‍,ഹരിത സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. മെയ് 18 ന് സ്‌കൂളുകള്‍ അങ്കണവാടികള്‍ എന്നിവ ശുചീകരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം.സുഗതന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്‍ര് കെ.പി. രജനി, ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.വി. നജിഷ് കുമാര്‍, സെക്രട്ടറി കെ.വി. സുനിലകുമാരി, ഡോ.സി. സ്വപ്‌ന, എച്ച്.ഐ.പി.എം. മുജിബ്‌റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.