2023-24 വർഷത്തെ ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ ബിഎസ് സി നഴ്‌സിംഗ്, ബിഎസ് സി എംഎൽറ്റി, ബിഎസ് സി പെർഫ്യൂഷൻ ടെക്‌നോളജി, ബിഎസ് സി. ഒപ്‌റ്റോമെട്രി, ബിപിറ്റി, ബിഎഎസ്സ്എൽപി., ബിസിവിറ്റി, ബിഎസ് സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ് സി ഒക്യൂപേഷണൽ തെറാപ്പി, ബിഎസ് സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബിഎസ് സി റേഡിയോതെറാപ്പി ടെക്‌നോളജി, ബിഎസ് സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പുതിയ കോഴ്‌സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തും.

എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2024 മേയ് 17 മുതൽ ജൂൺ 12 വരെ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. ജനറൽ, എസ്ഇബിസി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി ജൂൺ 15 ആണ്. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ബിഎസ് സി നഴ്‌സിംഗിനും, ബിഎഎസ്എൽപി ഒഴികെയുള്ള മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്കും കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ +2/ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.

ബിഎഎസ്സ്എൽപി കോഴ്‌സിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ +2/ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമറ്റിക്‌സ്/ കമ്പ്യൂട്ടർസയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കും, ഭിന്നശേഷി വിഭാഗക്കാർക്കും 5% മാർക്ക് ഇളവ് അനുവദിക്കുന്നതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർഥികൾ യോഗ്യതാപരീക്ഷ ജയിച്ചാൽ മാത്രം മതിയാകും. OEC അപേക്ഷകർക്ക് പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഒഴിവുളള സീറ്റുകൾ നൽകിയാലും മാർക്കിളവിന് യോഗ്യതാ പരീക്ഷയിൽ SEBC അപേക്ഷകർക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുളളു.

അപേക്ഷാർത്ഥികൾ 2024 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം. ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല. ബിഎസ് സി(എം.എൽ.റ്റി.), ബിഎസ് സി(ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളിലെ സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി 31.12.2024 ൽ പരമാവധി 46 വയസ്സാണ്. കൂടുതൽ വിവരങ്ങൾ 0471 2560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി പഞ്ചായത്ത് ജീവനക്കാരനായിരുന്ന തുവ്വക്കോട് നാരട്ടോളി ശ്രീനിവാസൻ മാരാർ അന്തരിച്ചു

Next Story

അരിക്കുളം ഊട്ടേരിയില്‍ ദേശീയ ഡെങ്കി ദിനാചരണം നടത്തി

Latest from Main News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം- കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ

 മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം,

വടകരയിലെ വിദ്യാഭ്യാസ പ്രദര്‍ശനം അല്‍ അമീന്‍ പത്രത്തില്‍ ; ചരിത്രത്താളുകളിലൂടെ – എം.സി. വസിഷ്ഠ്

സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുള്‍റഹിമാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ അമീന് 2024 ല്‍ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1924 ഒക്ടോബര്‍ 12 നാണ്

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11 വർഷവും

കെ-​ടെ​റ്റ്​ പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്

2019-20 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ്​ (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പാ​സാ​കാ​തെ നി​യ​മി​ച്ച