കൊട്ടിയൂർ വൈശാഖോത്സവത്തിനാ വശ്യമായ വിളക്കുതിരികളുമായി വിളക്കുതിരിസംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. പൂയ്യം നാളിൽ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ പുറക്കളം തിരൂർക്കുന്ന് ഗണപതിക്ഷേത്ര ത്തിൽനിന്നാണ് സംഘം കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്. മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജന്റെ നേതൃത്വത്തിലുള്ള ആറുപേ രാണ് സംഘത്തിലുള്ളത്. കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്ന പ്രക്കുഴം ചടങ്ങ് മുതൽ വ്രതം നോറ്റ് നിൽക്കുന്ന സംഘം രേ വതിനാളിലാണ് വ്രതശുദ്ധിയോടെ പുറക്കളത്തെ മഠത്തിൽ പ്ര വേശിച്ചത്. വിളക്കുതിരികൾ, കൂത്തിരി, കിള്ളിശീല, തലപ്പാവ്, ഉത്തരീയം എന്നിവയാണ് ഒൻപത് ദിവസങ്ങൾക്കൊണ്ട് സംഘം നിർമിച്ചത്.
പുറക്കളം ഗണപതി ക്ഷേത്ര ത്തിൽ നടന്ന ചടങ്ങുകൾക്കു ശേഷമാണ് സംഘം യാത്രയായത്.
കതിരൻ ഭാസ്ക്കരൻ, തൊ ണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കറുത്ത പ്രദീപൻ, കറുത്ത പ്രേമരാജൻ, കതിരൻ രജീഷ് എന്നിവരാണ് സംഘത്തിലുള്ളത്.
നെയ്യാട്ടത്തോടെ ഉത്സവം തുടങ്ങും
മെയ് 21-ന് നടക്കുന്ന നെയ്യാട്ടത്തോടെ വൈശാഖോത്സവം തുടങ്ങും. 16-നാണ് നീരെഴുന്നള്ളത്ത്. 22-
ന് ഭണ്ഡാരം എഴുന്നള്ളത്ത്, 29- ന് തിരുവോണം ആരാധന, ഇള നീർവെപ്പ്, 30-ന് ഇളനീരാട്ടം, അഷ്ടമി ആരാധന എന്നിവ നട ക്കും. ജൂൺ രണ്ടിനാണ് രേവതി ആരാധന. ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒൻപതിന് പുണർതം ചതുശ്ശതം, 11-ന് ആയില്യം ചതു ശ്ശതം, 13-ന് മകം കലംവരവ്, 16- ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, 17-ന് തൃക്കലശാട്ട്.
മേയ് 22-ന് അർധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന തിനു മുൻപും ജൂൺ 13-ന് മകം നാളിൽ ഉച്ചശീവേലിക്കുശേഷ വും സ്ത്രീകൾക്ക് അക്കരെ കൊട്ടി യൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകില്ല.