സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥൻ്റെ കൊലപാതക കേസിൽ പോലീസ് മജിസ്ട്രട്ട് കോടതിയിൽ കുറ്റപത്രം നൽകിയത് സംഭവം നടന്ന 82 ദിവസത്തിനുള്ളിൽ .90 ദിവസത്തിനകം കൊലപാതകം പോലുള്ള ക്രിമിനൽ കേസുകളിൽ കുറ്റപത്രം നൽകണമെന്നുണ്ട്.അതല്ലെങ്കിൽ പ്രതിക്ക് സ്വാഭാവികമായ ജാമ്യം അനുവദിക്കാൻ കോടതിക്ക് അധികാരമുണ്ട്.90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് പ്രതി അഭിലാഷ് വിചാരണ കാലയളവിലും ജയിലിൽ തന്നെ കഴിയേണ്ടിവരും.അതല്ലെങ്കിൽ പ്രതി കോടതിയിൽ ജാമിയ ഹർജി നൽകി ജാമ്യത്തിനായി ശ്രമിക്കേണ്ടിവരും പ്രമാദമായ കേസുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിൽ കോടതികൾ വീണ്ടുവിചാരം നടത്തും .കുറ്റം ആവർത്തിക്കപ്പെടാൻ സാധ്യതയുള്ള ഘട്ടങ്ങളിൽ ജാമ്യം നിഷേധിക്കുകയാണ് കോടതികൾ ചെയ്യുക. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യ ഹർജികൾ നൽകാനും പ്രതിക്ക് അവകാശമുണ്ട്.
2024 ഫെബ്രുവരി 22 ന് വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സത്യനാഥന് കുത്തേറ്റത്. പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് പ്രതിയായ പെരുവട്ടൂര്‍ സ്വദേശി അഭിലാഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അന്വേഷണസംഘം 82 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.