കടലിനടിയിലെ അത്ഭുത കാഴ്ചകൾ കാണാം, കോഴിക്കോട്ടേക്ക് പോന്നോളീ   

 

കടലിനടിയിലെ അത്ഭുത കാഴ്ചകളുമായി അണ്ടർ വാട്ടർ ടണൽ അക്വേറിയം നാളെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ പ്രദർശനമാരംഭിക്കും. ആഴക്കടലിലെ ജീവജാലങ്ങൾ ഉൾപ്പെടെ വർണ വിസ്മയങ്ങളാണ് പ്രദർശനത്തിലൊരുക്കുന്നത്. പല വർണത്തിലും കാഴ്ചയിലുമുള്ള അനേകായിരം മത്സ്യങ്ങളാണ് പ്രധാന ആകർഷണം.

കടലിലെ ഗ്ലാമർ താരമായ ബ്ലൂറിങ്, ബഫർ ഫിഷ്, റെഡ് ഫിഷ്, വിവിധതരം തിരണ്ടികൾ എന്നിങ്ങനെ നൂറുകണക്കിന് മത്സ്യങ്ങൾ എന്നിവ പ്രദർശനത്തിൽ പുതിയ അനുഭവം പകരും. കേരളത്തിലെയും മറ്റിടങ്ങളിലെയും വിവിധ രുചിക്കൂട്ടുകളുള്ള ഭക്ഷണശാലയും ഇവിടെയുണ്ടാവും.

അഞ്ചുവയസിന് മുകളിൽ പ്രായമുള്ളവർക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭിന്നശേഷിക്കാർക്ക് സൗജന്യമാണ്. സ്‌കൂൾ ഗ്രൂപ്പുകൾക്കും മറ്റും നിരക്കിളവ് ഉണ്ടാകും. പതിവ് ഉച്ച യ്ക്ക് രണ്ടു മുതൽ രാത്രി ഒൻപതു വരെയും അവധി ദിവസങ്ങളിൽ രാവിലെ പതിനൊന്ന് മുതൽ രാത്രി ഒൻപതു വരെയുമാണ് പ്രദർശനം.

 

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യയിലുടനീളമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സാധാരണ ജനങ്ങൾക്കായി ഇക്കണോമി മീൽസ് ഫോർ ജനറൽ കോച്ചസ് പദ്ധതി

Next Story

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും ഭാരവാഹി തെരെഞ്ഞെടുപ്പും നാളെ

Latest from Main News

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന

സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. എസ്.സിഇആർടിയുടെ

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറി

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം ‘ആകാശ മിഠായി’ നാടിന് സമർപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം “ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്,

വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി