ഇന്ത്യയിലുടനീളമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സാധാരണ ജനങ്ങൾക്കായി ഇക്കണോമി മീൽസ് ഫോർ ജനറൽ കോച്ചസ് പദ്ധതി

ഇന്ത്യൻ റെയിൽവേയും, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐ.ആർ.സി.ടി.സി) സംയുക്തമായി ഇന്ത്യയിലുടനീളമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സാധാരണ ജനങ്ങൾക്കായി ഇക്കണോമി മീൽസ് ഫോർ ജനറൽ കോച്ചസ് എന്ന പദ്ധതി നടപ്പിലാക്കി.

 

സാധാരണ യാത്രക്കാർ യാത്ര ചെയ്യുന്ന ജനറൽ കോച്ചുകളെ കേന്ദ്രീകരിച്ചാണ് ഇക്കണോമി മീൽസിന്റെ കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന വിലയും ഗുണമേന്മയും ശുചിത്വവുമുള്ള ഭക്ഷണമാണ് ഇക്കണോമി മീൽസിലൂടെ വിതരണം ചെയ്യുന്നത്.

കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റെയിൽവേസ്റ്റേഷനുകളിലും കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ആദ്യത്തെ പ്ളാറ്റ് ഫോമിലെ കൊല്ലം – നാഗർകോവിൽ വശങ്ങളിലാണ് രണ്ട് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ എത്തുന്നവർക്ക് കൗണ്ടറിൽ നിന്ന് വിലക്കുറവിൽ ഭക്ഷണം വാങ്ങിക്കാം. വരും ദിവസങ്ങളിൽ മറ്റു പ്ളാറ്റ്ഫോമിലേക്കും വ്യാപിക്കുമെന്ന് ഐ.ആർ.സി.ടി.സി അധികൃതർ പറഞ്ഞു.

വിഭവങ്ങളും വിലയും

ഇക്കണോമി മീൽസ്
ലെമൺ റൈസ്/പുളി സാദം/തൈര് സാദം/ദാൽ കിച്ചടി (200 ഗ്രാം), അച്ചാർ, സ്പൂൺ: 20 രൂപ

ജനതാഖാന
പൂരി ബജി (325 ഗ്രാം): 20 രൂപ

ലഘുഭക്ഷണം
സൗത്ത് ഇന്ത്യൻ റൈസ്(350 ഗ്രാം),പൊങ്കൽ(350 ഗ്രാം),മസാല ദോശ (350 ഗ്രാം): 50 രൂപ

വെള്ളം: 15 രൂപ

Leave a Reply

Your email address will not be published.

Previous Story

പി എസ് സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Next Story

കടലിനടിയിലെ അത്ഭുത കാഴ്ചകൾ കാണാം, കോഴിക്കോട്ടേക്ക് പോന്നോളീ   

Latest from Main News

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ

എസ്ഐആർ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

 വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയത് ജനുവരി 30 വരെ നീട്ടി. ജനുവരി 22