കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ (കാറ്റഗറി നമ്പർ 433/2023, 434/2023, etc) ഭാഗമായി മെയ് 11 ന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷക്ക് ജെ.ഡി.ടി ഇസ്ലാം എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം), മേരിക്കുന്ന്, കോഴിക്കോട് എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1378191 മുതൽ 1378390 വരെയുള്ള ഉദ്യോഗാർത്ഥികൾ മർക്കസ് ഗേൾസ് എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം), കാരന്തുർ, കോഴിക്കോട് എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ അവർക്ക് ലഭിച്ച പഴയ ഹാൾടിക്കറ്റുമായി ഹാജരായി പരീക്ഷ എഴുതണം. ഇത് സംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 0495- 2371971 നമ്പറിൽ ബന്ധപ്പെടണം.