സി പി എം വർഗീയ പ്രചരണം അവസാനിപ്പിക്കണം; മുസ്‌ലിം ലീഗ്

അരിക്കുളം : പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച സി പി എം ന്റെ നേതൃത്വത്തിൽ വടകര പാർലമെന്റ് മണ്ഡലത്തിൽ ആർ എസ്‌ എസിനെ പോലും നാണിപ്പിക്കുന്ന തരത്തിൽ നടത്തി വരുന്ന വർഗീയ പ്രചരണം അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.കെ നവാസ് ആവശ്യപ്പെട്ടു.


അരിക്കുളം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചവരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി ആദ്ധ്യക്ഷം വഹിച്ചു.


വടകരയിലും സമീപപ്രദേശങ്ങളിലും ഏകോദര സഹോദരങ്ങളായി കഴിയുന്നവർക്കിടയിൽ സി പി എം വർഗീയ പ്രചാരണങ്ങൾ നടത്തി സമാധാന ജീവിതം തകർക്കാൻ ശ്രമിക്കുന്നത് പരാജയ ഭീതി മൂലമാണെന്നും യോഗം വിലയിരുത്തി.


യു ഡി. എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എൽ ഡി എഫ് പ്രചരിപ്പിച്ച നുണപ്രചാരണങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളിയപ്പോഴാണ് സി പി എം വർഗീയ പ്രചാരണവുമായി രംഗത്ത് വന്നത്.

തൻസീർ ദാരിമി കാവുംതറ മുഖ്യ പ്രഭാഷണം നടത്തി. വി വി എം ബഷീർ, എൻ കെ അഷ്‌റഫ്, കെ എം മുഹമ്മദ്‌, എം പി അമ്മത്, കെ എം മുഹമ്മദ്‌ സക്കറിയ, പി പി അബ്ദുസലാം ഫൈസി, പി പി കെ. അബ്ദുള്ള തറമ്മൽ, അബ്ദുസ്സലാം വി കെ കെ അബ്ദുള്ള, ടി.പി. കുഞ്ഞിമായൻ മാസ്റ്റർ, നാറാണത്ത് അഹമദ്ഹാജി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം; അനധികൃത അച്ചടിയും വിതരണവും വ്യാപകം

Next Story

കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ

വൈവിധ്യമാർന്ന പരിപാടികളോടെയും മികച്ച കർഷകരെ ആദരിച്ചും ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് കർഷക ദിനം ആചരിച്ചു

മാറുന്ന കാലാവസ്ഥയിലും സാഹചര്യത്തിലും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ വിപണി അധിഷ്ഠിത കാർഷിക മുറകളുടെയും ഉൽപ്പാദക സംഘങ്ങളുടേയും പ്രാധാന്യം തുടങ്ങിയ

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ്

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം എഫ്.എഫ്. ഹാളിൽ നടന്നു

ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം ഞായറാഴ്ച എഫ്.എഫ്. ഹാളിൽ നടന്നു. പരിപാടി എൽ.എസ്.ജി.ഡി. കോഴിക്കോട് ജോയിന്റ്